Browsed by
Year: 2008

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍

ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രംഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍) എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍ഒരു മുഖം മാത്രം ഒരു ചിത്രം മാത്രംഡെയ്സി ഡെയ്സി ഡെയ്സിനിനവിലും ഉണര്‍വിലും നിദ്രയില്‍ പോലുംഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രംവ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍(ഓര്‍മ്മതന്‍) കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍സവിധം വെടിഞ്ഞു പിന്നെ ഞാനെന്നുംതലയിലെന്‍ സ്വന്തം ശവമഞ്ചമേന്തിനരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേഡെയ്സി ഡെയ്സി ഡെയ്സി(ഓര്‍മ്മതന്‍)

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമം

വാതില്‍ പഴുതിലൂടെന്‍ മുന്നില്‍ കുങ്കുമംവാരി വിതറും ത്രിസന്ധ്യ പോലെഅതിലോലമെന്‍ ഇടനാഴിയില്‍ നിന്‍കള മധുരമാം കാലൊച്ച കേട്ടുമധുരമാം കാലൊച്ച കേട്ടു (2) ഹൃദയത്തിന്‍ തന്ത്രിയില്‍ ആരോ വിരല്‍ തൊടുംമൃദുലമാം നിസ്വനം പോലെ..ഇലകളില്‍ ജലകണം ഇറ്റു വീഴും പോലെഉയിരില്‍ അമൃതം തളിച്ച പോലെതരള വിലോലം നിന്‍ കാലൊച്ച കേട്ടു ഞാന്‍അറിയാതെ കോരി തരിച്ചു പോയിഅറിയാതെ കോരി തരിച്ചു പോയി (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…) ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെമധുകരം നുകരാതെ ഉഴറും പോലെഅരിയ നിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍പൊരുളറിയാതെ ഞാന്‍ നിന്നുനിഴലുകള്‍ കള മെഴുതുന്നോരെന്‍ മുന്നില്‍മറ്റൊരു സന്ധ്യയായ് നീ വന്നുമറ്റൊരു സന്ധ്യയായ് നീ വന്നു (വാതില്‍ പഴുതിലൂടെന്‍ മുന്നില്‍…)

ഇന്നു ഞാന്‍, നാളെ നീ

ഇന്നു ഞാന്‍, നാളെ നീ

“ഇന്നു ഞാന്‍, നാളെ നീ; ഇന്നു ഞാന്‍,നാളെ നീ”ഇന്നും പ്രതിദ്ധ്വനിക്കുന്നിതെന്നോര്‍മ്മയില്‍! പാതവക്കത്തെ മരത്തിന്‍ കരിനിഴല്‍പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ,എത്രയും പേടിച്ചരണ്ട ചില ശുഷ്ക-പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ,ആസന്നമൃത്യുവാം നിശ്ചേഷ്ടമാരുതന്‍ശ്വാസമിടയ്ക്കിടയ്ക്കാഞ്ഞു വലിക്കവേ,താരകരത്നഖചിതമാം പട്ടിനാല്‍പാരമലംകൃതമായ വിണ്‍പെട്ടിയില്‍ചത്ത പകലിന്‍ ശവം വച്ചെടുപ്പതി-നാത്തമൌനം നാലു ദിക്കുകള്‍ നില്‍ക്കവേ,തന്‍പിതാവിന്‍ ശവപ്പെട്ടിമേല്‍ ചുംബിച്ചുകമ്പിതഗാത്രിയായന്തി മൂര്‍ച്ഛിയ്ക്കവേ,ജീവിതം പോലെ രണ്ടട്ടവും കാണാത്തൊ-രാ വഴിയിങ്കല്‍ തനിച്ചു ഞാന്‍ നിന്നു പോയ്‌.പക്ഷികള്‍ പാടിയി,ല്ലാടിയില്ലാലില,-യിക്ഷിതിതന്നെ മരവിച്ചപോലെയായ്‌! അന്തികത്തുള്ളൊരു പള്ളിയില്‍ നിന്നുടന്‍പൊന്തി “ണാം-ണാം”മെന്നു ദീനം മണിസ്വനം.രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറ-ത്തുണ്ടയൊരാ മഹാത്യാഗത്തെയിപ്പൊഴുംമൂകമാണെങ്കിലുമുച്ചത്തില്‍ വര്‍ണ്ണിക്കു-മേകമുഖമാം കുരിശിനെ മുത്തുവാന്‍`ആരാലിറങ്ങി വരും ചില “മാലാഖ”-മാരയ്വരാം കണ്ട തൂവെണ്മുകിലുകള്‍.പാപം ഹരിച്ചു പാരിന്നു വിണ്ണേറുവാന്‍പാത കാണിക്കും കുരിശേ ജയിക്കുക!ആ വഴിക്കപ്പോളൊരു ദരിദ്രന്റെ നി-ര്‍ജീവമാം ദേഹമടക്കിയ പെട്ടി പോയ്‌.ഇല്ല പെരുമ്പറ, ശുദ്ധയാം വിശ്വസ്ത-വല്ലഭതന്നുടെ നെഞ്ചിടിപ്പെന്നിയേ!ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല-തല്ലുന്ന പൈതലിന്‍ കണ്ണുനീരെന്നിയേ!വന്നു തറച്ചിതെന്‍…

Read More Read More

ആരുനീ നിശാഗന്ധേ!

ആരുനീ നിശാഗന്ധേ!

നിസ്തരംഗമം അന്ധകാരത്തിന്‍ പാരാവാരം; നിസ്തബ്ധ താരാപുഷ്പ വ്യോമശിംശിപാശാഖ; ചുറ്റിലും നിഴല്‍നിശാചരികളുറങ്ങുന്നു; മുറ്റിയൊരേകാന്തതശൂന്യത,വിമൂകത. കൊമ്പിലെയിലകളിലൊളിച്ച ഹനൂമാന്റെ- യമ്പിളിക്കലത്താടിയിടയ്ക്കു കാണും മായും; ആരുനീ നിശാഗന്ധേ നടുങ്ങും കരള്‍ വിടര്‍- ന്നോരു ഭീരു, നിന്‍ ദീര്‍ഘശ്വസിതസുഗന്ധങ്ങള്‍ പാവനമധുരമാമൊരു തീവ്രവേദന പാരിന്റെയുപബോധം തഴുകിയൊഴുകുന്നു! സ്നേഹവിദ്ധമാമന്തഃ കരണം രക്തം വാര്‍ന്നും, മോഹത്തിലാണ്ടും ‘പാപം, പാപമെ’ന്നുടക്കവേ ലോകപ്രീതിക്കും രാജനീതിക്കും തലചായ്ച ലോലനും കഠിനനുമാകിന പുരുഷന്റെ മുന്‍പില്‍നിന്നകംപിളര്‍ന്നിള നല്‍കിയോരിടം കൂമ്പിന പൂങ്കയ്യോടെ പൂകിയ മണ്ണിന്‍മകള്‍ നെടുവീര്‍പ്പിടുകയാം; ആ വ്രണിതാത്മാവാവാം വിടരുന്നതു നിന്നില്‍ രഹസ്സില്‍, നിശാഗന്ധേ! By : ജി. ശങ്കരക്കുറുപ്പ്‌

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

ചിന്താവിഷ്ടയായ സീത ഭാഗം‌ 01

1 സുതര്‍ മാമുനിയോടയോദ്ധ്യയില്‍ഗതരായോരളവന്നൊരന്തിയില്‍അതിചിന്ത വഹിച്ചു സീത പോയ്സ്ഥിതി ചെയ്താളുടജാന്തവാടിയില്‍. 2അരിയോരണിപന്തലായ് സതി-ക്കൊരു പൂവാ‍ക വിതിര്‍ത്ത ശാഖകള്‍;ഹരിനീലതൃണങ്ങള്‍ കീഴിരു-ന്നരുളും പട്ടു വിരിപ്പുമായിതു. 3രവി പോയി മറഞ്ഞതും സ്വയംഭുവനം ചന്ദ്രികയാല്‍ നിറഞ്ഞതുംഅവനീശ്വരിയോര്‍ത്തതില്ല, പോന്ന-വിടെത്താന്‍ തനിയേയിരിപ്പതും. 4പുളകങ്ങള്‍ കയത്തിലാമ്പലാല്‍തെളിയിക്കും തമസാസമീരനില്‍ഇളകും വനരാജി, വെണ്ണിലാ-വൊളിയാല്‍ വെള്ളിയില്‍ വാര്‍ത്തപോലെയായ്. 5വനമുല്ലയില്‍ നിന്നു വായുവിന്‍ –ഗതിയില്‍ പാറിവരുന്ന പൂക്കള്‍ പോല്‍ഘനവേണി വഹിച്ചു കൂന്തലില്‍പതിയും തൈജസകീടപംക്തിയെ 6പരിശോഭകലര്‍ന്നിതപ്പൊഴാ-പ്പുരിവാര്‍കുന്തളരാജി രാത്രിയില്‍തരുവാടിയിലൂടെ കണ്ടിടു-ന്നൊരു താരാപഥഭാഗമെന്ന പോല്‍. 7ഉടല്‍മൂടിയിരുന്നു ദേവി, ത-ന്നുടയാടത്തളിരൊന്നുകൊണ്ടു താന്‍വിടപങ്ങളൊടൊത്ത കൈകള്‍തന്‍തുടമേല്‍‌വെച്ചുമിരുന്നു സുന്ദരി. 8ഒരു നോട്ടവുമെന്നി നിന്നിതേവിരിയാതല്പമടഞ്ഞ കണ്ണുകള്‍,പരുഷാളകപംക്തി കാറ്റിലാ-ഞ്ഞുരസുമ്പോഴുമിളക്കമെന്നിയേ. 9അലസാംഗി നിവര്‍ന്നിരുന്നു, മെ-യ്യലയാതാനതമേനിയെങ്കിലും;അയവാര്‍ന്നിടയില്‍ ശ്വാസിച്ചു ഹാ!നിയമം വിട്ടൊരു തെന്നല്‍ മാതിരി. 10നിലയെന്നിയെ ദേവിയാള്‍ക്കക-ത്തലതല്ലുന്നൊരു ചിന്തയാം കടല്‍പലഭാവമണച്ചു മെല്ലെ നിര്‍-മ്മലമാം ചാരുകവിള്‍ത്തടങ്ങളില്‍. 11ഉഴലും മനതാരടുക്കുവാന്‍വഴികാണാതെ വിചാരഭാഷയില്‍അഴലാര്‍ന്നരുള്‍ചെയ്തിതന്തരാ-മൊഴിയോരോന്നു മഹാമനസ്വിനി. 12“ഒരു നിശ്ചയമില്ലയൊന്നിനുംവരുമോരൊ ദശ വന്നപോലെ പോംവിരയുന്നു…

Read More Read More

മാമ്പഴം

മാമ്പഴം

അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെഅമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർനാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേഅമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽഅമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീമാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺപൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേപൈതലിൻ ഭാവം മാറി വദനാംബുജം വാടീകൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻമാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽവാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾതുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേമാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെപൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകിവാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്ക്രീഡാരസ ലീലനായവൻ വാഴ്‌കെഅയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നുപൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നുപൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നുവാസന്തമഹോത്സവമാണവർക്കെന്നാൽഅവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലംപൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾതന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്തമണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ്…

Read More Read More

മോഹം

മോഹം

ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്നതിരുമുറ്റത്തെത്തുവാന്‍ മോഹം തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി മരമൊന്നുലുത്തുവാന്‍ മോഹംമരമോന്നുലുതുവാന്‍ മോഹം അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍ചെന്നെടുത്ത്‌ അതിലൊന്ന് തിന്നുവാന്‍ മോഹംസുഖമെഴും കയ്പ്പും പുളിപ്പും മധുരവുംനുകരുവാനിപ്പോഴും മോഹം തൊടിയിലെ കിണര്‍വെള്ളം കോരികുടിച്ചെന്ത് മധുരം എന്നോതുവാന്‍ മോഹംഎന്ത് മധുരമെന്നോതുവാന്‍ മോഹം ഒരു വട്ടം കൂടി കൂടിയാ പുഴയുടെ തീരത്ത്വെറുതെയിരിക്കുവാന്‍ മോഹം വെറുതെയിരിന്നൊരു കുയിലിന്റെപാട്ടു കേട്ടെതിര്‍പ്പാട്ടു പാടുവാന്‍ മോഹം അത് കേള്‍ക്കെ ഉച്ചത്തില്‍ കൂകും കുയിലിന്റെശ്രുതി പിന്തുടരുവാന്‍ മോഹംഒടുവില്‍ പിണങ്ങി പറന്നു പോം പക്ഷിയോട്അരുതേ എന്നോതുവാന്‍ മോഹം വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴുംവെറുതെ മോഹിക്കുവാന്‍ മോഹം

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍

പറയുവാനാവാത്തൊരായിരം കഥനങ്ങള്‍ഹൃദയത്തില്‍ മുട്ടിവിളിച്ചിടുമ്പോള്‍ഇനിയെനിക്കിവിടിരുന്നൊറ്റയ്‌ക്കു പാടുവാന്‍കഴിയുമോ രാക്കിളിക്കൂട്ടുകാരീ…ഇനിയെന്‍ കരള്‍ക്കൂട്ടില്‍ നിനവിന്റെ കുയില്‍മുട്ടഅടപൊട്ടിവിരിയുമോ പാട്ടുകാരീ…ഇനിയെന്റെ ഓര്‍മ്മകളില്‍ നിറമുള്ള പാട്ടുകള്‍മണിവീണ പാടുമോ കൂട്ടുകാരീ…നഷ്ടമോഹങ്ങള്‍‌ക്കുമേലടയിരിക്കുന്ന പക്ഷിയാണിന്നു ഞാന്‍ കൂട്ടുകാരീ…

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍

കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ മലര്‍നിലാവിന്‍ പൈതലെ മൊഴിയിലുതിരും മണിച്ചിലമ്പിന്‍ കൊഞ്ചലേ മനപ്പന്തലില്‍ മഞ്ചലില്‍ മൌനമായ് നീ മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂഅറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞുഉയിര്‍പൈങ്കിളി എന്നുമീ യാത്രയില്‍ നിന്‍ നിഴല്‍പ്പാട് ഞാനല്ലയോ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍ മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദംചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ വഴിപ്പൂവു ഞാനോമനേ കളിപ്പാട്ടമായ് കണ്‍‌മണി നിന്റെ മുന്നില്‍ മനോവീണ മീട്ടുന്നു ഞാന്‍നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീകളിപ്പാട്ടമായ് കണ്‍‌മണി നിന്റെ…

Read More Read More

അഗസ്ത്യഹൃദയം

അഗസ്ത്യഹൃദയം

രാമ രഘുരാമ നാമിനിയും നടക്കാംരാവിന്നു മുമ്പേ കനല്ക്കാടു താണ്ടാംനോവിന്റെ ശൂല മുന മുകളില്‍‌ കരേറാംനാരായ ബിന്ധുവിലഗസ്ത്യനെ കാണാം ചിട നീണ്ട വഴിയളന്നും പിളർന്നും കാട്ടുചെടിയുടെ തുടിക്കുന്ന കരളരിഞ്ഞുംചിലയുമമ്പും നീട്ടിയിരതിരഞ്ഞും ഭാണ്ഡ-മൊലിവാർന്ന ചുടുവിയർപ്പാൽ പൊതിഞ്ഞുംമലകയറുമീ നമ്മളൊരുവേളയൊരുകാത-മൊരുകാതമേയുള്ളു മുകളിലെത്താൻ. ഇപ്പൊള്‍‌ നാമെത്തിയീ വനപര്‍‌ണ്ണശാലയുടെകൊടുമുടിയിലിവിടാരുമില്ലേവനപര്‍‌ണ്ണശാലയില്ലല്ലോ വനം കാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെ കൈകള്‍‌മരുന്നുരക്കുന്നതില്ലല്ലോപശ്ശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റി കാണ്മതീലല്ലോ ഇപ്പൊഴീ അനുജന്റെ ചുമലിൽ പിടിക്കൂഇപ്പാപ ശില നീ അമർത്തി ചവിട്ടൂജീവന്റെ തീ മഴുവെറിഞ്ഞു ഞാൻ നീട്ടുംഈ വഴിയിൽ നീ എന്നിലൂടെ കരേറൂഗിരിമകുടമാണ്ടാലഗസ്ത്യനെക്കണ്ടാൽപരലുപോലത്താരമിഴിയൊളിപുരണ്ടാൽകരളിൽ കലക്കങ്ങൾ തെളിയുന്ന പുണ്യംജ്വരമാണ്ടൊരുടലിന്നു ശാന്തിഴൈതന്യം ഒടുവിൽ നാമെത്തിയീ ജന്മശൈലത്തിന്റെകൊടുമുടിയിലിവിടാരുമില്ലേ…?വനപർണ്ണശാലയില്ലല്ലോ, മനംകാത്തമുനിയാമഗസ്ത്യനില്ലല്ലോമന്ത്രം മണക്കുന്ന കാറ്റിന്റെകൈകൾമരുന്നുരയ്ക്കുന്നതില്ലല്ലോപശ്യേമ ശരദശ്ശതം ചൊല്ലി നിന്നോരുപാച്ചോറ്റികാണ്മതില്ലല്ലോരുദ്രാക്ഷമെണ്ണിയോരാ നാഗദന്തിതൻമുദ്രാദലങ്ങളില്ലല്ലോ…അഴലിൻ നിഴൽകുത്തു മർമ്മം ജയിച്ചോരുതഴുതാമപോലുമില്ലല്ലോ… ദാഹം തിളച്ചാവിനാഗമാകുന്നൊരാദിക്കിന്റെ വക്കു പുളയുന്നു.ചിത്തങ്ങൾ ചുട്ടുതിന്നാടുന്ന ചിതകളുടെചിരിപോലെ ചിതറിയ വെളിച്ചമമറുന്നുകന്മുനകൾ കൂർച്ചുണ്ടു…

Read More Read More