Browsed by
Month: November 2007

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്

പത്തുവെളുപ്പിന് മുറ്റത്തുനിക്കണ കസ്തൂരിമുല്ലക്ക് കാതുകുത്ത്

പത്തുവെളുപ്പിന് മുറ്റത്തുനിക്കണകസ്തൂരിമുല്ലക്ക് കാതുകുത്ത്എന്റെ കസ്തൂരിമുല്ലക്ക് കാതുകുത്ത്(പത്തുവെളുപ്പിന്) വില്വാദ്രിനാഥന്‍ പള്ളിയുണരുമ്പോള്‍പഞ്ചമിചന്ദ്രന് പാലൂട്ട് (2)വള്ളുവനാട്ടിലെ സുന്ദരിപ്പെണ്ണിന്കല്ലടിക്കോട്ടെന്ന് കല്യാണം(പത്തുവെളുപ്പിന്) കല്യാണപ്പെണ്ണിനും ചെക്കനുമിന്ന്കിള്ളിക്കുറിശ്ശിയില്‍ വരവേല്‍പ്പ്(2)നാക്കില നിറപറ പൂക്കുല പൊന്‍‌കണിനാലുംവച്ചുള്ളൊരു വരവേല്‍പ്പ്(പത്തുവെളുപ്പിന്) മാനത്തുരാത്രിയില്‍ പുള്ളിപ്പുലിക്കളിമായന്നൂര്‍ കാവില്‍ പാവക്കൂത്ത്പെണ്ണിനുരാത്രിയില്‍ പൂത്തിരുവാതിരചെക്കന്റെ മോറ് ചെന്താമര(പത്തുവെളുപ്പിന്)

ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം

ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം

അ അ അ…. അ അ അ..അ അ അ അ.. അ അ അ അ …അ അദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകംസായാഹ്നസാനുവില്‍ വിലോലമേഘമായ്അഴകിന്‍ പവിഴം പൊഴിയും നിന്നില്‍അമൃതകണമായ് സഖീ ധന്യനായ് (ദേവാങ്കണങ്ങള്‍) സല്ലാപമേറ്റുണര്‍ന്ന വാരിജങ്ങളുംശുഭരാഗരൂപിയാം നവനീതചന്ദ്രനും (2)ചൈത്രവേണുവൂതും അ അ അ അ…അ അ അചൈത്രവേണുവൂതും മധുമന്ത്ര കോകിലങ്ങളുംമേളമേകുമിന്ദ്രനീലരാത്രി തേടവേ (ദേവാങ്കണങ്ങള്‍) ആലാപമായി സ്വരരാഗ ഭാവുകങ്ങള്‍സ ഗ ഗ സ ഗ മ പ മ ധ പ മ പ മ മ ധ നിസ നി ധ ഗ മ ധ നി ധ മ സ ഗ മ ധമ ഗ സ നി ധ പ ധ നി സ പ മ ഗ……ആലാപമായി സ്വരരാഗ…

Read More Read More

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ..പറയൂ നിനക്കേറ്റം ഇഷ്ടം…പക്ഷേ പകല്‍പോലെ ഉത്തരം സ്പഷ്ടം..രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ..ഞാന്‍ പാടും ഗീതത്തോടാണോ.. ശംഖുമില്ലാ..കുഴലുമില്ലാ…നെഞ്ചിന്‍റെയുള്ളില്‍ നിന്നീനഗ്ന സംഗീതംനിന്‍ കാല്‍ക്കല്‍ വീണലിയുന്നൂ…വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ…ചന്ദനം പോല്‍ മാറിലണിയുന്നൂ‍….നിന്‍റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു…പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം… കൊട്ടുമില്ലാ.. കുടവുമില്ലാ..നെഞ്ചില്‍ തുടിക്കും‍ ഇടക്കയിലെന്‍ സംഗീതംപഞ്ചാഗ്നി പോല്‍ ജ്വലിക്കുന്നൂ..സുന്ദരമേഘച്ചാര്‍ത്തെല്ലാമഴിച്ചു നീ..നിന്‍ തിരുമെയ് ചേര്‍ത്തു പുല്‍കുന്നൂ..നിന്‍റെ മധുരത്തില്‍ ഞാന്‍ വീണുറങ്ങുന്നൂ..പറയരുതേ.. രാധയറിയരുതേ..ഇതു ഗുരുവായൂരപ്പാ രഹസ്യം…

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേ ഒരു പാട്ടു മൂളി വെയില്‍ വീഴവേ

ഒരു രാത്രി കൂടി വിടവാങ്ങവേഒരു പാട്ടു മൂളി വെയില്‍ വീഴവേപതിയേ പറന്നെന്നരികില്‍ വരുംഅഴകിന്റെ തൂവലാണു നീ..(ഒരു രാത്രി) പലനാളലഞ്ഞ മരുയാത്രയില്‍ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേമിഴിക‍ള്‍ക്കു മുമ്പിലിതളാര്‍ന്നു നീവിരിയാനൊരുങ്ങി നില്‍ക്കയോ..വിരിയാനൊരുങ്ങി നില്‍ക്കയോ…പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍തനിയേകിടന്നു മിഴിവാര്‍ക്കവേഒരു നേര്‍ത്ത തെന്നലലിവോടെ വന്നുനെറുകില്‍ തലോടി മാഞ്ഞുവോ..നെറുകില്‍ തലോടി മാഞ്ഞുവോ…(ഒരു രാത്രി) മലര്‍മഞ്ഞു വീണ വനവീഥിയില്‍ഇടയന്റെ പാട്ടു കാതോര്‍ക്കവേ..ഒരു പാഴ്ക്കിനാവിലുരുകുന്നൊരെന്‍മനസ്സിന്റെ പാട്ടു കേട്ടുവോ..മനസ്സിന്റെ പാട്ടു കേട്ടുവോ…നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍കനിവോടെ പൂത്ത മണിദീപമേ..ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍തിരിനാളമെന്നും കാത്തിടാം..തിരിനാളമെന്നും കാത്തിടാം…(ഒരു രാത്രി) Lyricist: ഗിരീഷ് പുത്തഞ്ചേരി Music: വിദ്യാസാഗർ Singer: കെ ജെ യേശുദാസ് Film: സമ്മർ ഇൻ ബെത്‌ലഹേം ഗാനശാഖ: ചലച്ചിത്രഗാനങ്ങൾ