Browsed by
Month: September 2007

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം

അമ്മായിയപ്പനു പണമുണ്ടെങ്കില്‍ സംബന്ധം പരമാനന്ദം… അമ്മായിയപ്പന്‍ പെഴയാണെങ്കില്‍ സംബന്ധം അസംബന്ധം… തന്തക്കും തള്ളയ്ക്കും ഒരു മകളാകണം ബന്ധത്തിലാണുങ്ങളില്ലാതെയാകണം ചന്തം തികഞ്ഞൊരു പെണ്ണാകണം എന്തിനും ഏതിനും ഒരുങ്ങിയിരിക്കണം അളിയന്മാരുണ്ടെങ്കില്‍ അതു കുറെ കുഴപ്പം അനിയന്മാരാണെങ്കിലതിലേറെ കടുപ്പം തരകന്മാരുണ്ടെങ്കില്‍ ഇടയ്ക്കിടെ തര്‍ക്കം ആരാനുമില്ലെങ്കില്‍ അതു താന്‍ സ്വര്‍ഗ്ഗം തന്നതു കഴിക്കണം തിന്നതു ദഹിക്കണം ഇന്നതു വേണമെന്നു ചൊല്ലാതിരിക്കണം പെണ്ണിനെ നോക്കി ഇടയ്ക്കൊന്നു ചിരിയ്ക്കാണം കണ്ണാടി മുറിക്കുള്ളില്‍ മിണ്ടാതിരിക്കണം കളിത്തോഴൻ എന്ന സിനിമയ്ക്കുവേണ്ടി പി. ഭാസ്കരൻ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി എ. എൽ. രാഘവൻ ആലപിച്ച ഗാനം

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ലഅന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ലപൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ലഎട്ടും പൊട്ടും തിരിയാത്ത പാവാടക്കാരിഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി… അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല…പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍പാലൊളി പുഞ്ചിരി മായും പാവാടക്കാരീ…നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ … അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ലകണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല…പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരിപാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ…കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ…

അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം

അംഗനയെന്നാല്‍ വഞ്ചന തന്നുടെ മറ്റൊരു നാമം

അംഗനയെന്നാല്‍ വഞ്ചന തന്നുടെമറ്റൊരു നാമംപാരില്‍ അംഗനയെന്നാല്‍മഹാവിപത്തിന്‍ മറ്റൊരു രൂപം നെഞ്ചിലിരിക്കും ഭാവം കപടംപുഞ്ചിരി വെറുമൊരു മൂടുപടംമലര്‍മിഴിമൂടും മായാ വലയംമാറ്റുകിലവിടം മറ്റൊരു നരകം നാരീമണികള്‍ നരജീവിതത്തില്‍നരകം തീര്‍ക്കും വിഷപുഷ്പങ്ങള്‍മദകരസൌരഭമേറ്റുമയങ്ങിയടുത്തോപൂര്‍ണ്ണവിനാശം തന്നേ…..

അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു

അന്നു നിന്നെ കണ്ടതില്‍ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു അതിനുള്ള വേദന ഞാനറിഞ്ഞു

അന്നു നിന്നെ കണ്ടതില്‍ പിന്നെഅനുരാഗമെന്തെന്നു ഞാനറിഞ്ഞുഅതിനുള്ള വേദന ഞാനറിഞ്ഞു അന്നു നമ്മള്‍ കണ്ടതില്‍പിന്നെആത്മാവിലാനന്ദം ഞാനറിഞ്ഞുആശ തന്‍ ദാഹവും ഞാനറിഞ്ഞു ഓര്‍മ്മകള്‍ തന്‍ തേന്മുള്ളുകള്‍ഓരോ നിനവിലും മൂടിടുന്നുഓരോ നിമിഷവും നീറുന്നു ഞാന്‍തീരാത്ത ചിന്തയില്‍ വേവുന്നു ഞാന്‍ കണ്ണുനീരിന്‍ പെരുമഴയാല്‍കാണും കിനാവുകള്‍ മാഞ്ഞിടുന്നുവീണയില്‍ ഗദ്ഗദം പൊന്തിടുന്നുവിരഹത്തിന്‍ ഭാരം ചുമന്നിടുന്നു