Browsed by
Month: April 2007

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ

കാടെവിടെ മക്കളേ? മേടെവിടെ മക്കളേ? കാട്ടു പുൽത്തകിടിയുടെ വേരെവിടെ മക്കളേ? കാട്ടുപൂഞ്ചോലയുടെ കുളിരെവിടെ മക്കളേ! കാറ്റുകള്‍ പുലര്‍ന്ന പൂങ്കാവെവിടെ മക്കളേ? കുട്ടിക്കരിംകുയില്‍ കൂവിത്തിമിര്‍ക്കുന്ന കുട്ടനാടന്‍ പുഞ്ചയെവിടെന്‍റെ മക്കളേ? പച്ചപ്പനന്തത്ത പാറിക്കളിക്കുന്ന പ്ലാവുകള്‍ മാവുകളുമെവിടെന്‍റെ മക്കളേ? പായല്‍ച്ചുരുള്‍ ചുറ്റി ദാഹനീര്‍ തേടാത്ത കായലും തോടുകളുമെവിടെന്‍റെ മക്കളേ? ചാകരമഹോത്സവപ്പെരുനാളിലലയടി- ച്ചാര്‍ക്കുന്ന കടലോരമെവിടെന്‍റെ മക്കളേ? കാര്‍ഷിക ഗവേഷണക്കശപിശയില്‍ വാടാത്ത കാറ്റുവീഴാക്കേരതരുവെവിടെ മക്കളേ? ഫാക്ടറിപ്പുകയുറഞ്ഞാസ്ത്മാ വലിക്കാത്തൊ രോക്സിജന്‍ വീശുന്ന നാടെവിടെ മക്കളേ? ശാസ്ത്രഗതി കൈവിരല്‍ത്തുമ്പാല്‍ നയിക്കുന്ന തീര്‍ത്ഥാടകര്‍ ചേര്‍ന്ന നാടെവിടെ മക്കളേ? പത്തിരിക്കറി കൂട്ടി മണവാട്ടി നുണയുന്നൊ- രൊപ്പനകള്‍ പാടുന്ന നാടെവിടെ മക്കളേ? മരവും മനുഷ്യരും കിളിയും മൃഗങ്ങളും ചെടിയും ചെടിക്കാത്ത നാടെവിടെ മക്കളേ? പൂത്തിരികള്‍ കത്തി വനഗജരാജ മദഗന്ധ- പൂരം പൊലിക്കുന്ന നാടെവിടെ മക്കളേ? അരുമകളെ, യടിമകളെയാനകളെ,…

Read More Read More

ഭൂമിക്കൊരു ചരമഗീതം

ഭൂമിക്കൊരു ചരമഗീതം

ഇനിയും മരിക്കാത്ത ഭൂമി! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലിന്നേ കുറിച്ച ഗീതം. മൃതിയുടെ കറുത്ത വിഷപുഷ്പം വിടര്‍ന്നതിന്‍- നിഴലില്‍ നീ നാളെ മരവിക്കേ, ഉയിരറ്റ നിന്‍മുഖത്തശ്രു ബിന്ദുക്കളാല്‍ ഉദകം പകര്‍ന്നു വിലപിക്കാന്‍ ഇവിടെയവശേഷിക്കയില്ലാരു, മീ ഞാനും! ഇതു നിനക്കായ് ഞാന്‍ കുറിച്ചീടുന്നു ; ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന- മൃതിയില്‍ നിനക്കാത്മശാന്തി! പന്തിരുകുലം പെറ്റ പറയിക്കുമമ്മ നീ എണ്ണിയാല്‍ തീരാത്ത, തങ്ങളിലിണങ്ങാത്ത സന്തതികളെ നൊന്തു പെറ്റു! ഒന്നു മറ്റൊന്നിനെ കൊന്നു തിന്നുന്നത് കണ്ണാലെ കണ്ടിട്ടുമൊരുവരും കാണാതെ കണ്ണീരൊഴുക്കി നീ നിന്നൂ! പിന്നെ, നിന്നെത്തന്നെയല്പാല്പമായ്‌ത്തിന്നുഃ തിന്നവര്‍ തിമിര്‍ക്കവേ ഏതും വിലക്കാതെ നിന്നു നീ സര്‍വംസഹയായ്! ഹരിതമൃദുകഞ്ചുകം തെല്ലൊന്നു നീക്കി നീ- യരുളിയ മുലപ്പാല്‍ കുടിച്ചു തെഴുത്തവര്‍- ക്കൊരു…

Read More Read More

കവിത: അശ്വമേധം

കവിത: അശ്വമേധം

ആരൊരാളെൻ കുതിരയെ കെട്ടുവാൻ- ആരൊരാളതിൻ മാർഗ്ഗം മുടക്കുവാൻ? ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ- മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാൻ! വിശ്വസംസ്കാരവേദിയിൽ പുത്തനാ- മശ്വമേധം നടത്തുകയാണു ഞാൻ! നിങ്ങൾ കണ്ടോ ശിരസ്സുയർത്തിപ്പായു- മെൻ കുതിരയെ, ചെമ്പൻ കുതിരയെ? എന്തൊരുന്മേഷമാണതിൻ കൺകളിൽ എന്തൊരുത്സാഹമാണതിൻ കാൽകളിൽ! കോടികോടി പുരുഷാന്തരങ്ങളിൽ- ക്കൂടി നേടിയതാണതിൻ ശക്തികൾ. വെട്ടി വെട്ടി പ്രകൃതിയെ മല്ലിട്ടു- വെറ്റി നേടിയതാണതിൻ സിദ്ധികൾ! മന്ത്രമയൂരപിഞ്ചികാചാലന- തന്ത്രമല്ലതിൻ സംസ്കാരമണ്ഡലം! കോടികോടി ശതാബ്ദങ്ങൾ മുമ്പൊരു കാടിനുള്ളിൽ വച്ചെൻ പ്രപിതാമഹർ കണ്ടതാണീക്കുതിരയെ;ക്കാട്ടുപുൽ- ത്തണ്ടുനൽകി വളർത്തി മുത്തശ്ശിമാർ; കാട്ടുചോലകൾ പാടിയപാട്ടുക- ളേറ്റുപാടിപ്പഠിച്ച മുത്തശ്ശിമാർ; ഇന്നലത്തെ ചരിത്രം മയങ്ങുന്ന മണ്ണിലൂടെ കുതിച്ചുപാഞ്ഞീടവെ എത്രയെത്ര ശവകുടീരങ്ങളിൽ നൃത്തമാടിയതാണാക്കുളമ്പുകൾ! ദ്രുപ്തരാഷ്ട്ര പ്രതാപങ്ങൾതൻ കോട്ട- കൊത്തളങ്ങളെപ്പിന്നിടും യാത്രയിൽ, എത്ര കൊറ്റക്കുടകൾ, യുഗങ്ങളിൽ കുത്തിനിർത്തിയ മുത്തണിക്കൂണുകൾ, അക്കുളമ്പടിയേറ്ററ്റുവീണുപോയ്; അത്രയേറെ ഭരണകൂടങ്ങളും! കുഞ്ചിരോമങ്ങൾതുള്ളിച്ചു തുള്ളിച്ചു സഞ്ചരിച്ചൊരിച്ചെമ്പൻകുതിരയെ,…

Read More Read More

ഓമനത്തിങ്കൾക്കിടാവോ

ഓമനത്തിങ്കൾക്കിടാവോ

കവിത: ഓമനത്തിങ്കൾക്കിടാവോ രചന: ഇരയിമ്മൻ തമ്പി ഓമനത്തിങ്കൾക്കിടാവോ – നല്ല കോമളത്താമരപ്പൂവോ? പൂവിൽ നിറഞ്ഞ മധുവോ – പരി പൂർണ്ണേന്ദു തന്റെ നിലാവോ? പുത്തൻ പവിഴക്കൊടിയോ – ചെറു തത്തകൾ കൊഞ്ചും മൊഴിയോ? ചാഞ്ചാടിയാടും മയിലോ – മൃദു പഞ്ചമം പാടും കുയിലോ? തുള്ളുമിളമാൻ കിടാവോ – ശോഭ കൊള്ളുന്നൊരന്നക്കൊടിയോ? ഈശ്വരൻ തന്ന നിധിയോ – പര- മേശ്വരിയേന്തും കിളിയോ? പാരിജാതത്തിൻ തളിരോ – എന്റെ ഭാഗ്യദ്രുമത്തിൻ ഫലമോ? വാത്സല്യരത്നത്തെ വയ്പാൻ – മമ വാച്ചൊരു കാഞ്ചനച്ചെപ്പോ? ദൃഷ്ടിയ്ക്കു വച്ചോരമൃതോ – കൂരി- രുട്ടത്തു വെച്ച വിളക്കോ? കീർത്തിലതയ്ക്കുള്ള വിത്തോ – എന്നും കേടുവരാതുള്ള മുത്തോ? ആർത്തിതിമിരം കളവാൻ – ഉള്ള മാർത്താണ്ഡദേവപ്രഭയോ? സൂക്തിയിൽ കണ്ട പൊരുളോ – അതി- സൂക്ഷ്മമാം വീണാരവമോ?…

Read More Read More