Browsed by
Month: March 2007

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

ജി ശങ്കരക്കുറുപ്പിന്റെ സൂര്യകാന്തി എന്ന കവിത

സൂര്യകാന്തി കവിത: മറ്റൊരു കവിത സൂര്യകാന്തിനോവ് – കവി: മുരുകൻ കാട്ടാക്കട: മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി- സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌: “ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍ തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ? സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ- രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ; വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ- മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല.” ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ- സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം! അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം! പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ, പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം. ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ- ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ! ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി- നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ. മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു, മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍; വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ- ചാപലതാലല്ലെന്നു നടിച്ചേനധീര…

Read More Read More

thadaka | താടക

thadaka | താടക

താടക – രാക്ഷസകുലത്തില്‍ പിറന്നവള്‍ , നിശാചരി, രാമരാവണയുദ്ധത്തിനു കാരണക്കാരിയായവള്‍, രാമായണത്തിൽ തടകയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്… എന്നാൽ വയലാറിന്റെ താടക രാജകുമാരിയാണ്! – ദ്രാവിഡരാജകുമാരി, ദ്രാവിഡപുത്രി!! ഏതൊരുപെണ്ണിനേയും പോലെ മോഹങ്ങൾ മനസ്സിലൊതുക്കി നടന്ന സുന്ദരി; ശ്രീരാമന്റെ അദ്യ പ്രണയിനിയായി!! അവൾ ആര്യാധിനിവേശത്തിന്റെ ആദ്യ രക്തസാക്ഷിയാണിവിടെ! ദ്രാവിഡക്കൂട്ടങ്ങൾക്കുമേൽ പെയ്തിറഞ്ഞിയ ആര്യസമൂഹം തീർത്ത ആദ്യ രക്തസാക്ഷി! കാടിന്റെ വന്യതയിൽ അലിഞ്ഞു ചേരേണ്ടി വന്ന ആ കാനന പുത്രിയുടെ കഥയാണിത്: കവിത കേൾക്കുക മറ്റു കവിതകൾ കാണുക വിന്ധ്യശൈലത്തിന്റെ താഴ്‌വരയില്‍ നിശാഗന്ധികള്‍ മൊട്ടിടും ഫാല്‍ഗുനസന്ധ്യയില്‍ പാര്‍വ്വതീപൂജക്കു് പൂനുള്ളുവാന്‍ വന്ന ദ്രാവിഡരാജകുമാരിയാം താടക

അഭിമുഖം

അഭിമുഖം

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അഭിമുഖം എന്ന കവിത കാലത്തേ കാവ്യദേവത ഫോണ്‍ ചെയ്തു:കുഞ്ഞുങ്ങള്‍ നിന്റെ അരികിലേയ്ക്കു വരും, നീ അവരെ തടയരുത്. സായാഹ്നത്തില്‍ കുഞ്ഞുങ്ങള്‍ എത്തി.ചോദ്യം തുടങ്ങി.വെളിച്ചവും പൂക്കളും നിറഞ്ഞ വാക്കുകളല്ല.വാര്‍ദ്ധക്യവും അസഹിഷ്ണുതയും പകയും നിറഞ്ഞ വാക്കുകള്‍ മനസ്സു പറഞ്ഞു : ഇവര്‍ കുഞ്ഞുങ്ങളല്ല. ശത്രുകള്‍ നിനക്കെതിരെ ജപിച്ചു വിട്ട പിശാചുക്കളാണ്.ഞാന്‍ തിരുത്തി : അങ്ങനെ കരുതിയാല്‍ ലോകം വിരൂപമാകും. ഇവര്‍ കുഞ്ഞുങ്ങളാണെന്നും വാക്കുകള്‍ ഇവരുടെ ആത്മാവില്‍ നിന്നും വരുന്നു എന്നും വിശ്വസിക്കുക.കുഞ്ഞുങ്ങള്‍ ചോദിക്കുന്നു :എന്റെ അപരാധങ്ങളെയും അപഭൃംശങ്ങളെയും കുറിച്ച്.എന്റെ പരാജയങ്ങളെയും തകര്‍ച്ചകളെയും കുറിച്ച്.എന്റെ കാപട്യത്തെക്കുറിച്ചും പതനത്തെക്കുറിച്ചും എന്റെ ഇടര്‍ച്ചകളില്‍ ആനന്ദിച്ച്, എന്റെ പ്രാണവേദനയില്‍ രസിച്ച്, കുഞ്ഞുങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു.ഞാന്‍ കാതോര്‍ത്തിരുന്നു ഒരു നല്ല വാക്ക്… ഒരു സാന്ത്വനം… അബദ്ധത്തിലെങ്കിലും. ഒന്നുമുണ്ടായില്ല.ഇരയുടെ പരവശതയോടെ ഞാന്‍ അവരുടെ…

Read More Read More