Browsed by
Month: February 2007

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല

അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടി കരളുള്ള പാവാടക്കാരി.. അന്നു നിന്റെ മിഴിയാകും മലര്‍പൊയ്കയില്‍ പൊന്‍കിനാവിന്‍ അരയന്നമിറങ്ങാറില്ല… പാട്ടുപാടി തന്നില്ലെങ്കില്‍ പൂ പറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളി പുഞ്ചിരി മായും പാവാടക്കാരീ… നിന്റെ നീലക്കണ്ണില്‍ നീരു തുളുമ്പും പാവാടക്കാരീ … അന്നു നിന്റെ മനസ്സില്‍ ഈ മലരമ്പില്ല കണ്‍‌മുനയില്‍ ഇന്നു കാണും കവിതയില്ല.. പള്ളിക്കൂട മുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കി പഠിക്കുന്ന പാവാടക്കാരീ… കണ്ടാല്‍ പാറിപ്പാറി പറന്നു പോകും പാവാടക്കാരീ… …. …. …. Lyricist: പി ഭാസ്ക്കരൻ Music: എം എസ് ബാബുരാജ് Singer: കെ ജെ യേശുദാസ് Film: പരീക്ഷ

സുഖമോ ദേവി

സുഖമോ ദേവി

സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി….. സുഖമോ ദേവി സുഖമോ ദേവി സുഖമോ ദേവി….. സുഖമോ സുഖമോ… നിന്‍കഴല്‍ തൊടും മണ്‍‌തരികളും മംഗലനീലാകാശവും കുശലം ചോദിപ്പൂ നെറുകില്‍ തഴുകീ കുളിര്‍‌പകരും പനിനീര്‍ക്കാറ്റും അഞ്ജനം തൊടും കുഞ്ഞുപൂക്കളും അഞ്ചിതമാം പൂപീലിയും അഴകില്‍ കോതിയ മുടിയില്‍ തിരുകീ കളമൊഴികള്‍ കുശലം ചൊല്ലും ……. ……….. ………. …… Lyricist:  ഒ എൻ വി കുറുപ്പ് Music: രവീന്ദ്രൻ Singer: കെ ജെ യേശുദാസ് Raaga: ഭൈരവി Year: 1986 Film: സുഖമോ ദേവി  

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍

സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍ പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍.. നെഞ്ചിലെ പിരിശംഖിലെ തീര്‍ത്ഥമെല്ലാം വാര്‍ന്നുപോയ് നാമജപാമൃതമന്ത്രം ചുണ്ടില്‍ ക്ലാവുപിടിക്കും സന്ധ്യാനേരം..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍.. അഗ്നിയായ് കരള്‍ നീറവേ മോക്ഷമാര്‍ഗം നീട്ടുമോ..ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍..

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

ഒരു ചങ്ങമ്പുഴ കവിത – കാമുകന്‍ വന്നാൽ!

“നിന്നാത്മനായകനിന്നു രാവില്‍ വന്നിടും വന്നാല്‍ നീയെന്തു ചെയ്യും?” “കോണിലെങ്ങാനു മൊഴിഞ്ഞൊതുങ്ങി ക്കാണാത്ത ഭാവത്തില്‍ ഞാനിരിക്കും!” നിന്റെ ആത്മ നായകൻ ഇന്നുവരും; വന്നുചേർന്നാൽ നീ എന്താ ചെയ്യുക? ഞാനാ മൂലയിലേക്കെങ്ങാനും മാറി കാണാത്ത ഭാവത്തിൽ ഇരിക്കും. “ചാരുസ്മിതം തൂകിസ്സാദരം, നിന്‍ – ചാരത്തണഞ്ഞാല്‍ പിന്നെന്തു ചെയ്യും?” “ആനന്ദമെന്നുള്ളില്‍ തിങ്ങിയാലും ഞാനീര്‍ഷ്യഭാവിച്ചൊഴിഞ്ഞു മാറും!” സുന്ദരമായ മന്ദഹാസത്തോടെ നിന്റെ അടുത്തേക്ക് വന്നാൽ പിന്നെ നീ എന്താ ചെയ്യുക? ആനന്ദമൊക്കെ ഉള്ളിലുണ്ടെങ്കിലും അല്പം കോപമൊക്കെ കാണിച്ച് ഞാൻ മിണ്ടാതെ നിൽക്കും. “ആ മദനോപമനക്ഷണ, ‘മെ- ന്നോമനേ!’-യെന്നു വിളിച്ചു മന്ദം നിന്‍ കൈ കടന്നു പിടിച്ചെടുത്താല്‍ സങ്കോചം കൊണ്ടു നീയെന്തു കാട്ടും?” കാമദേവനെ പോലുള്ള അവൻ അപ്പോൾ “എന്റെ ഓമനേ..“ എന്നു പതുക്കെ വിളിച്ച് നിന്റെ കൈപിടിച്ചാൽ അല്പം ലജ്ജയൊക്കെ…

Read More Read More

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മ

— ഒരു തമാശപ്പാട്ട് — അച്ഛനേപ്പോലൊരു കള്ളനാണെന്നെന്നെ ആദ്യം വിളിച്ചതെന്നമ്മഅമ്മിഞ്ഞപ്പാലു നുണയുന്ന കുഞ്ഞിനെ അമ്മ വിളിയ്ക്കുന്നു കള്ളന്‍ കൊച്ചൂ കുസൃതികള്‍ കാട്ടുമ്പൊളെന്നെയെന്‍ എട്ടന്‍ വിളിച്ചു നീ കള്ളന്‍ അച്ചനോടമ്മിണി ടീച്ചര്‍ പറഞ്ഞൂ പഠിക്കാന്‍ മിടുക്കനീ കള്ളന്‍ ഓട്ടത്തില്‍ ചാട്ടത്തില്‍ ഒന്നാമനാകുമ്പൊള്‍ കൂട്ടുകാര്‍ വാഴ്ത്തി നീ കള്ളന്‍ കാമിനീമാരെ കമന്റടിക്കുന്നേരം “നാണമില്ലല്ലോട കള്ളാ…” കല്യാണപ്പെണ്ണിന്‍ കരം പിടിച്ചു ഞാന്‍ ദീപം വലം വെച്ച നേരം ഇത്തിരിയിക്കിളിയാക്കിയതോര്‍ത്തവള്‍ പിന്നെ പറഞ്ഞു നീ കള്ളന്‍… അത്താഴമൂണു കഴിഞ്ഞു ഞാ‍ന- സ്വസ്ഥനാ‍യിട്ടുലാത്തുന്ന നേരം കള്ളച്ചിരിയോടടക്കം പറഞ്ഞവള്‍ പിള്ളേരുറങ്ങീല കള്ളാ കക്കാതെ, കവരാതെ, കളളം പറയാതെ കള്ളനായ് തീര്‍ന്നു ഞാന്‍ പണ്ടേ… കക്കാതെ കവരാതെ കള്ളം പറയാതെ കള്ളനായ്‌ തന്നെ വളര്‍ന്നു…