Browsed by
Month: January 2007

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…

ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍…ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം…തളരും തനുവോടെ… ഇടറും മനമോടെ…വിടവാങ്ങുന്ന സന്ധ്യേ.. വിരഹാര്‍ദ്രയായ സന്ധ്യേ….ഇന്നാരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍… വെണ്ണിലാവുപോലും നിനക്കിന്നെരിയും വേനലായി…വര്‍ണ്ണരാജിനീട്ടും വസന്തം വര്‍ഷശോകമായി…നിന്റെ ആര്‍ദ്രഹൃദയം തൂവല്‍ ചില്ലുടഞ്ഞ പടമായി….ഇരുളില്‍ പറന്നു മുറിവേറ്റുപാടുമൊരു പാവം പൂവല്‍ കിളിയായ് നീ…… പാതിമാഞ്ഞ മഞ്ഞില്‍ പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍…കാറ്റുമിന്നിമായും വിളക്കായ് കാത്തു നില്‍പ്പതാരേ…നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം…മനസ്സില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീര്‍ മുകിലായ് നീ….

പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…

പാടുവാന്‍ മറന്നുപോയ്, സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…

പാടുവാന്‍ മറന്നുപോയ്…സ്വരങ്ങളാമെന്‍ കൂട്ടുകാര്‍…എങ്ങോ.. എങ്ങോ.. പോയ് മറഞ്ഞു… അപസ്വരമുതിരും ഈ മണിവീണ തന്‍തന്ത്രികളെല്ലാം തുരുമ്പിച്ചു പോയി…അറിയാതെ വിരല്‍തുമ്പാല്‍ മീട്ടുമ്പോളുയരുംഗദ്ഗദ നാദമാര്‍ക്കു കേള്‍ക്കാന്‍.. എങ്കിലും വെറുതെ പാടുന്നു ഞാ‍ന്‍കരളില്‍ വിതുമ്പുമെന്‍മൗന നൊമ്പരം ശ്രുതിയായ്….

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍

പ്രാണസഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ഗാനലോകവീഥികളില്‍ വേണുവൂതുമാട്ടിടയന്‍… എങ്കിലുമെന്‍ ഓമലാള്‍ക്കു താമസിയ്ക്കാനെന്‍ കരളില്‍തങ്കക്കിനാക്കള്‍ കൊണ്ടൊരു താജ്മഹാല്‍ ഞാനുയര്‍ത്താം..മായാത്ത മധുരഗാന മാലിനിയുടെ കല്പടവില്‍കാണാത്ത പൂങ്കുടിലില്‍ കണ്മണിയെ കൊണ്ടു പോകാം.. പൊന്തിവരും സങ്കല്‍പ്പത്തിന്‍ പൊന്നശോക മലര്‍വനിയില്‍ചന്തമേഴും ചന്ദ്രികതന്‍ ചന്ദനമണി മന്ദിരത്തില്‍..സുന്ദര വസന്തരാവിന്‍ ഇന്ദ്രനീല മണ്ഡപത്തില്‍എന്നുമെന്നും താമസിയ്ക്കാന്‍ എന്റെ കൂടെ പോരുമോ നീ..

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍

അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍ഒരു മാത്ര വെറുതേ നിനച്ചു പോയീ രാത്രി മഴ പെയ്തു തോര്‍ന്ന നേരം കുളിര്‍ കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരംഇറ്റിറ്റു വീഴും നീര്‍ത്തുള്ളി തന്‍ സംഗീതംഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരംകാതരയായൊരു പക്ഷിയെന്‍ ജാലകവാതിലിന്‍ ചാരേ ചിലച്ച നേരംവാതിലിന്‍ ചാരേ ചിലച്ച നേരംഒരു മാത്ര വെറുതേ നിനച്ചു പോയി മുറ്റത്തു ഞാന്‍ നട്ട ചെമ്പകതൈയ്യിലെആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍സ്നിഗ്ദ്ധമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍മുഗ്ദ്ധ സങ്കല്പം തലോടി നില്‍ക്കേഏതോ പുരാതന പ്രേമ കഥയിലെഗീതികളെന്നില്‍ ചിറകടിക്കേഗീതികളെന്നില്‍ ചിറകടിക്കേഒരു മാത്ര വെറുതേ നിനച്ചു പോയീ…