Browsed by
Year: 2006

ചില ആത്മീയവ്യഭിചാരങ്ങള്‍

ചില ആത്മീയവ്യഭിചാരങ്ങള്‍

ഈ അടുത്തകാലത്ത്, ഒരു കൂട്ടുകാരന്‍ എനിക്കൊരു മെയില്‍ അയച്ചു. ഒരു വീഡിയോ. കുറേനാള്‍ ഞാനാ വീഡിയോ ഓപ്പണ്‍ ചെയ്തതേയില്ല. ഒരിക്കല്‍ അല്പം സമയം കിട്ടിയപ്പോള്‍, ഇതുപോലെ തുറന്നുനോക്കാതെ മാറ്റിവെച്ച മെയിലുകള്‍ തുറന്നുനോക്കുമ്പോളാണിതു കണ്ടത്…! വീഡിയോ കണ്ടപ്പോള്‍ എന്തുപറയണം എന്നുപറയാനാവാത്ത അവസ്‌ഥ…! നമ്മുടെ നാട്ടില്‍ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ക്കെതിരെ നടക്കുന്ന കൈയ്യേറ്റങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമൊക്കെ ഒരുപാടു ചര്‍ച്ചകള്‍ ഇതിനോടകം വന്നുകഴിഞ്ഞു. ന്യൂനപക്ഷപീഢനമെന്നും തീവ്രഹിന്ദുത്വവാദികളുടെ ഹിഡണ്‍‌ അജണ്ടയെന്നുമൊക്കെ പല പേരില്‍ നമ്മളതിനെ വായിച്ചറിഞ്ഞു. എല്ലാ ചര്‍ച്ചകളിലും അധികം ഉയാരാതിരുന്ന ഒരു കാര്യമായിരുന്നു ഇവിടെ ക്രിസ്‌ത്യന്‍‌മിഷണറിമാര്‍‌ മാത്രമാണ് മതം‌മാറ്റത്തിന്റെപേരില്‍ കൊലചെയ്യപ്പെടുന്നത് എന്നുള്ളകാര്യം. ഒരു മുസ്ലീം‌മതത്തില്‍‌പെട്ടയാളോ അല്ലെങ്കില്‍ മറ്റുമതങ്ങളില്‍ പെട്ടയാളോ ഇതുവരെ മതം മാറ്റം എന്ന പേരില്‍ കല്ലെറിയപ്പെട്ടതായികേട്ടിട്ടില്ല. ഇവിടെ ഈ വീഡിയോ നോക്കുക. നമ്മുടെ ബഹുമാനപ്പെട്ട ദേശീയപതാകയിലെ മുകളിലെ നിറം ആള്‍ബലംകൊണ്ടും…

Read More Read More

പണം

പണം

പണം‌ ബ്രഹ്‌മോ പണം‌ വിഷ്‌ണു, പണം‌ ദേവോ മഹേശ്വരഃ പണം‌ സാക്ഷാല്‍‌ പരബ്രഹ്‌മം‌, തസ്‌മൈ ശ്രീ പണമേ നമഃ പണം പഴയകാല കൃതികളിൽ അന്നരക്കാശെനിക്കില്ലായിരുന്നു ഞാൻ മന്ദസ്മിതാസ്യനായ് നിന്നിരുന്നു ഇന്നു ഞാൻ വിത്തവാൻ തോരുന്നതില്ലെന്റെ കണ്ണുകൾ, കഷ്ട്മിതെന്തുമാറ്റം(ചങ്ങമ്പുഴ) ഉത്തമം സ്വാർജിതം വിത്തം – മദ്ധ്യമം ജനകാർജിതം അധമം സോദരദ്രവ്യം സ്ത്രീ വിത്തമധമാധമം (സുഭാഷിതരതനാകരം) ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല) ദ്രവ്യമുണ്ടെങ്കിലേ ബന്ധുക്കളുണ്ടാവൂ ദ്രവ്യമില്ലാത്തവനാരുമില്ലാ ഗതി. ദിവ്യനെന്നാകിലും ഭവ്യനെന്നാകിലും ദ്രവ്യമില്ലാഞ്ഞാൽ തരംകെടും നിർണയം (പഞ്ചതന്ത്രം) ധനമെന്നുള്ളതു മോഹിക്കുമ്പോൾ വിനയമൊരുത്തനുമില്ലിഹനൂനം തനയൻ ജനകനെ വഞ്ചനചെയ്യും ജനകൻ തനയനെ വധവുംകൂട്ടും അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊല്ലും മനുജന്മാരുടെ കർമമിതല്ലാം (കുഞ്ചൻ നമ്പ്യാർ) പണമെന്നുള്ളതു കൈയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും പണവും ഗുണവും…

Read More Read More

കുഞ്ഞുണ്ണിമാഷ്

കുഞ്ഞുണ്ണിമാഷ്

കുഞ്ഞുണ്ണിമാഷ് ഒരു നാട്ടിലൊരു വീട്ടി- ലൊരു കുട്ടി പിറന്നു ആ കുട്ടിക്കൊരു നല്ല പേരു വേണമെന്നായ് പേരു തെണ്ടിയച്ഛനുടെ കാലൊക്കെ കുഴഞ്ഞു പേര് തപ്പിയമ്മയുടെ കയ്യൊക്കെ കുഴഞ്ഞു…‘കുഞ്ഞേ’യെന്ന് വിളിച്ചുകൊ- ണ്ടച്ഛനടുത്തെത്തി…‘ഉണ്ണി’യെന്ന് വിളിച്ചുകൊ- ണ്ടമ്മയടുത്തെത്തി… “കുഞ്ഞുണ്ണിയെന്നവരാ കുഞ്ഞിന് പേരിട്ടു.” 🙂 ദാർശനിക മേമ്പൊടിയുള്ള ഹ്രസ്വകവിതകളിലൂടെ ചിന്താശേഷി ജനിപ്പിക്കുന്ന ചെറുവരികളെഴുതി മലയാളികളെ പിടിച്ചിരുത്തിയ ആധുനിക കവികളിലൊരാളാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയിൽ ഇദ്ദേഹത്തിന്റെ സംഭാവനകൾ ഏറെ പ്രസിദ്ധമാണ്, അതുകൊണ്ടുതന്നെ കുട്ടിക്കവിതകളാ‍ണ് കുഞ്ഞുണ്ണിമാഷിന്റെ സവിശേഷത എന്ന ധാരണ അടിയുറച്ചുപോയിരുന്നു. ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിഅമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കുഞ്ഞുണ്ണിമാഷ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോട്ടാണ്ചെലവഴിച്ചത്. 1953ൽകോഴിക്കോട്ശ്രീ രാമകൃഷ്ണാ മിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായി…

Read More Read More