February 5, 2011 - Rajesh Odayanchal

ആട്ടക്കളം

sree muthappan theyyamഎന്നും പാവപ്പെട്ടവന്റെ വിളിപ്പുറത്തെത്തുന്ന ദൈവമാണു മുത്തപ്പന്‍. സാന്ത്വനവാക്കുകളാല്‍ ഭക്തന്റെ ദുഃഖം തലോടിമാറ്റാനും സുഖവിവരങ്ങളന്വേഷച്ച് ആയൂരാരോഖ്യം നേരാനും ഉത്തരമലബാറുകാരന്‌ മറ്റൊരു ദൈവം വേറെയില്ല! മലബാറില്‍ തെയ്യങ്ങള്‍ നിരവധിയാണ്‌. കനല്‍ക്കണ്ണുരുട്ടി വില്ലെടെത്തു വേട്ടയാടി, വിധിയെവരെ തടഞ്ഞു നിര്‍ത്താന്‍ പര്യാപ്തമായ സ്ഥൈര്യചിത്തതയും ശക്തിയുമാണ് ഓരോ തെയ്യവും ഭക്തനു നല്‍കുന്നത്. അരയില്‍ പന്തം കുത്തി, ആള്‍‌വലിപ്പത്തില്‍ മേലരി ചാടിമറിഞ്ഞ്, തരിവളയും കാല്‍‌ചിലമ്പുമണിഞ്ഞ് സവര്‍‌ണന്റെ മേല്‍‌ക്കോയ്മയെ അടരാടി ജനമനസ്സില്‍ സ്ഥിരസ്ഥായിയായതാണ് ഓരോ തെയ്യങ്ങളും. പാവപ്പെട്ടവന്റെ അശ്വാസവും അഭയസ്ഥാനവുമാണു തെയ്യങ്ങള്‍. ജനഹൃദയങ്ങളിലേക്കിറങ്ങി അവരിലൊരാളായി ഒരു കാരണവരുടെ അധികാരത്തോടെ കുശലാന്വേഷണം നടത്തുന്ന തെയ്യങ്ങളില്‍ പ്രധാനിയാണു പറശിനിക്കടവ് മുത്തപ്പന്‍. “എന്റെ മുത്തപ്പാ..!” എന്നുള്ള ഒരു വിളിപ്പുറത്ത് മുത്തപ്പനെത്തുന്നു; ദുഖനിവാരണം നടത്തി ജീവതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്നു.

മുത്തപ്പന്‍ തെയ്യത്തിന്റെ മൊഴിയാട്ടത്തില്‍ ചിലത് ഇവിടെ കൊടുത്തിരിക്കുന്നു. പെട്ടന്നു കണ്ടു തീര്‍ക്കാന്‍ പറ്റുന്ന കൊച്ചു കൊച്ചു വീഡിയോകള്‍ ആണ്‌ എല്ലാം തന്നെ…

വീഡിയോ 01

ഉദിച്ച സൂര്യന്‍ ഉദിച്ചിടത്തു തന്നെ നിന്നാ സകലതും കരിയും, എന്റെ വെളിച്ചം വേണം എന്ന ആശ മനസ്സിനകത്തു വെരുമ്പോ നിങ്ങളെന്നിരിക്കുന്നിഹ പാത്രം ഞാനെന്നിരിക്കുന്നതാ ഗുരുവിനെ ഇരുകരവും കൂപ്പി സ്തുതിക്കുമാറാകട്ടെ… എന്നാല്‍ എളങ്കാറ്റായി വീശി കാര്‍മേഘത്തെ തട്ടിയകലെ മാറ്റി എന്റെ വെളിച്ചം എല്ലാവര്‍ക്കും ഒരുപോലെ നല്‍കുമാറാകും…

വീഡിയോ 02

മുത്തപ്പന്‍ നിവേദ്യമായി കിട്ടിയ കള്ള് ഗുരുസ്ഥാനീയരായവര്‍ക്കു വിതരണം ചെയ്യുന്നു.
….
അഞ്ചും രണ്ടും ഏഴില്ലം, ഒമ്പതില്ലം, മയാമയം നാല്പത്തിനാലില്ലം … ആറുനാട്ടില് നൂറുഭാഷയാണ്… ഞാനെന്നിരികുന്നതാ ഈ പാത്രം പണ്ട് നദിയില് വീണിരുന്ന നേരം ചെറുതായിരിക്കുന്നിഹ വാഴത്തട പിടിച്ചിറ്റാന്ന് കരകേറിയത്.. ആ വാഴത്തട തന്നെ വേണം വേറൊരു നദിയില് വീഴുമ്പോ.. അതുകിട്ടിയാലേ പിടിച്ചുകേറാനാവൂ എന്ന് പറഞ്ഞറിയിക്കാനാവ്വോ?… ഇല്ല! അന്നേരം ഒരു വൈക്കോലിന്റെ കമ്പെങ്കിലും പിടിക്കുംല്ലേ!!

വീഡിയോ 03
വീഡിയോ 04
വീഡിയോ 05
വീഡിയോ 06
വീഡിയോ 07
വീഡിയോ 08

തെയ്യാട്ടത്തിന്റെ ഒടുവില്‍ മുടിയെടുക്കുന്നു.

മുത്തപ്പനെക്കുറിച്ച് കൂടുതല്‍ ഇവിടേയും ഇവിടേയുമായി കൊടുത്തിരിക്കുന്നു. വായിക്കുക. മലയാളത്തില്‍ തന്നെ കൂടുതലായി ഈ ബ്ലോഗിലും ഉണ്ട്.

culture / Featured / Malabar / malayalam / Stories / theyyam Muthappan / Parassinikadavu / theyyam /

Leave a Reply

Your email address will not be published. Required fields are marked *