സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്..

സ്വാർത്ഥതാല്പര്യങ്ങൾ എല്ലാവർക്കും ഉണ്ട്, അതിനു ഗാനഗന്ധർവ്വനെന്നോ ഏഷ്യാനെറ്റെന്നോ എന്നൊന്നും ഭേദമില്ല. പുതിയ വിവാദം ഗാനഗന്ധർവ്വൻ യേശുദാസ് സുഹൃത്തിന്റെ മകളുടെ വിജയത്തിനായ് സഭാമദ്ധ്യത്തിൽ നിന്നും കോമാളിവേഷം കെട്ടിയെന്നതാണ്. ലിങ്കിവിടെ കൊടുത്തിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെടുന്നത് ആ വലിയമനുഷ്യന്റെ പേരുതന്നെയാണ്; പോരാത്തതിന് ഭാരതത്തിൽ ജനിച്ചുപോയതിനെ പുച്ഛിച്ചുകൊണ്ടുള്ള പരാമർശവും… കഷ്ടമായിപ്പോയി!!

ഇന്ത്യക്കാരായി ജനിച്ചവരൊക്കെ മുൻ‌ ജന്മപാപികളാണെന്നാണോ ഗാനഗന്ധർവ്വൻ യേശുദാസ് മനസ്സിലാക്കി വെച്ചിരിക്കുന്നത്? അമേരിക്കയിൽ ജനിക്കുന്നത് പുണ്യമെന്നോ? അതുകൊണ്ടാണോ അദ്ദേഹം അമേരിക്കയിൽ സ്ഥിരതാമസമാക്കിയത്!! എന്താണ് യേശുദാസിന് അമേരിക്കയോടിത്ര വിധേയത്വം!! ഇങ്ങനെയൊരു അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുകൊടുത്ത ഭാരതമേ ലജ്ജിക്കുക!!

ഗാനഗന്ധർവന്റെ അഭിപ്രായത്തെ ശക്ത്മായി എതിർക്കുന്നു; അതിൽ പ്രതിഷേധിക്കുന്നു…

Leave a Reply

Your email address will not be published. Required fields are marked *