വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!

വീണിതല്ലോ കിടക്കുന്നു ധരണിയിൽ!!

ആറ്റുനോറ്റു വാങ്ങിച്ചൊരു ഫോണായിരുന്നു, നോക്കിയ C7!!
ഫോട്ടോ എടുക്കലും വീഡിയോ പിടിക്കലും ജി.പി.എസ് നോക്കലും…
പറയുകയേ വേണ്ട – അർമ്മാദിച്ചു ആറേഴ് മാസം.

കഴിഞ്ഞ ദിവസം കോൺഫിഡന്റ് അമൂണിലേക്ക് ഒരു വണ്ഡേ ട്രിപ്പിനു പോയതാ… അവിടെ വെച്ച് മൊബൈലിന്റെ ടച്ച് സ്ക്രീൻ പൊടിപൊടിയായി 🙁

സംഭവം ചുരുക്കിപ്പറയാം:
ഉച്ചഭക്ഷണം കഴിഞ്ഞിരിക്കുമ്പോൾ കൂടെ വർക്കുന്ന ടാറ്റാ റാവൂ എന്ന തെലുങ്കൻ ഫോട്ടോ പാക്കറ്ക്കാക വേണ്ടി മൊബൈൽ ചോദിച്ചു. അവൻ ഫോട്ടോ നോക്കി ഹരം കൊണ്ട് എന്തൊക്കെയോ ഹിന്ദിയിൽ ചിലയ്ക്കുന്നുണ്ടായിരുന്നു. ഇതു കണ്ട ഒറീസക്കാരൻ മൊഹന്തി മൊബൈൽ ചോദിക്കുകയുണ്ടായി.  ചോദിക്കേണ്ട താമസം ടാറ്റാറാവു, ചെറ്റ എന്റെ ഫോൺ വായുമാർഗം അവന്റെ കയ്യിലേക്ക് ഇട്ടുകൊടുത്തു…
അശ്രദ്ധ…
മറ്റവന്റെ മൊബൈൽ ആണല്ലോ എന്നതിനാൽ ഉള്ള ഗൗരവമില്ലായ്‌മ…
ഫോൺ വീണു…
കല്ലു പാകിയ നിലത്ത് അത് ചിന്നിച്ചിതറി – ബാറ്ററി വേറെ, സിംകാർഡ് വേറെ… എല്ലാം പാർട്ട് പാർട്ടായി…
മൊബൈൽ കുറച്ചപ്പുറത്ത് കമിഴ്‌ന്നു കിടക്കുന്നു..

എടുത്തു നോക്കിയപ്പോൾ ടച്ച് സ്ക്രീനിൽ പല ഡിസൈനിൽ ഭംഗിയായി പൊട്ടലുകൾ വീണിരിക്കുന്നു…

അങ്ങനെ പവനായി ശവമായി!!

ഇത്, മറ്റവരുടെ സാധനങ്ങൾ എടുത്തിട്ട് അശ്രദ്ധയോടെ പെരുമാറുന്ന എല്ലാ ദ്രോഹികൾക്കും സമർപ്പിക്കുന്നു 🙁

Leave a Reply

Your email address will not be published. Required fields are marked *