ബെഞ്ച്മാർക്കിങ്!!

ബെഞ്ച്മാർക്കിങ്!!

2007 – ഇൽ കരിയർനെറ്റ് ടെക്‌നോളജി എന്ന കമ്പനിയിൽ ചേർന്ന ശേഷം എന്നോട്  പറഞ്ഞ പണികളിൽ പ്രധാനപ്പെട്ടത് കമ്പനിയുടെ വെബ്‌സൈറ്റ് പുതുക്കിപ്പണിയുക എന്നതായിരുന്നു… കമ്പനി സൈറ്റിനു വേണ്ടി ഒരുമാസമെടുത്ത് നല്ലൊരു ടെമ്പ്ലേറ്റ് ഉണ്ടാക്കി, അതിനുവേണ്ട ഇമേജുകൾ ഒക്കെ വാങ്ങിച്ചു, കണ്ടന്റ് റൈറ്റേർസിനെ തോണ്ടിത്തോണ്ടി അത്യാവശ്യം വേണ്ട കണ്ടന്റ് ഉണ്ടാക്കി ഒരു ഡമ്മി സൈറ്റ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. അന്നത്തേ ആ സൈറ്റിന് എനിക്ക് സ്പോട്ട് അവാർഡെന്ന അംഗീകാരവും കിട്ടി. പിന്നീട് കമ്പനിയിൽ മറ്റ് ഡിപ്പാർട്ട്മെന്റിലെ മാനേജേർസും മറ്റും കൈവെച്ച് സൈറ്റിന്റെ ഭംഗി പോയിട്ടുണ്ടെങ്കിലും വലിയ കേടുപാടുകൾ പറ്റിയിട്ടില്ല…

ഇന്നു രാവിലെ ആ സൈറ്റിലെ ഒരു ഇമേജിനെ ഗൂഗിളിന്റെ ഇമേജ് റിവേർസ് സേർച്ച് വെച്ച് സേർച്ചിയപ്പോൾ suninfotechindia എന്ന കമ്പനിയും അത് ഉപയോഗിച്ചിരിക്കുന്നതായി കണ്ടു. എന്നാലൊന്നു ആ സൈറ്റിൽ കേറി നോക്കാമെന്നു കരുതി കേറിയതാ – ഞെട്ടിപ്പോയി!! കരിയർനെറ്റിന്റെ സൈറ്റ് അതേ പടി കോപ്പി അടിച്ചിരിക്കുന്നു. ഇമേജുകളും കണ്ടന്റും അവസാനം പവേർഡ് ബൈ അവരുടെ പേരും!! ഇനി ഇപ്പോൾ ഞങ്ങൾ സൈറ്റ് ഡൗൺ ചെയ്യേണ്ടി വരുമോ എന്തോ!!

കരിയർനെറ്റ് ടെക്നോളജിയുടെ സൈറ്റ്: – http://careernet.co.in

അവരുടെ സൈറ്റ്:

4 thoughts on “ബെഞ്ച്മാർക്കിങ്!!

Leave a Reply

Your email address will not be published. Required fields are marked *