March 14, 2011 - Rajesh Odayanchal

പാര്‍ട്ടിസെക്രട്ടറിക്കൊരു തുറന്ന കത്ത്!

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി.എസ്സിനെ തന്നെ വീണ്ടും മുഖ്യമന്ത്രി ആക്കാം എന്ന ഉറപ്പുതന്നാല്‍ മാത്രമേ ഇപ്രാവശ്യം കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ ഞാന്‍ തയ്യാറുള്ളൂ. അല്ലാതെ ഞങ്ങളുടെ പാര്‍ട്ടി കേഡര്‍ പാര്‍ട്ടിയാണ്, തീരുമാനിക്കേണ്ടത് ബ്രാഞ്ച് ഘടകങ്ങളാണ്, ജില്ലാക്കമ്മിറ്റികളാണ്, തേങ്ങാക്കൊലയാണ് എന്നൊക്കെ പറഞ്ഞ് വലിയ ജാഡ കളിച്ചാല്‍ പോളിം‌ങ് ബൂത്തില്‍ വെച്ച് നമുക്കു കാണാം. പാര്‍ട്ടി അങ്ങനെയൊക്കെ ആയിരുന്നു – ഒരുകാലത്ത്. ഉപ്പുപ്പായ്‌ക്ക് കുണ്ടിക്കു തഴമ്പുണ്ടെന്നു കരുതി ഇന്നും ആനപ്പുറത്തു തന്നെയാണു ഞങ്ങളെന്നു കരുതുന്ന മൗഢ്യം വിശ്വസിക്കാന്‍ അത്ര വലിയ രാഷ്ട്രീയ സദാചാരമൊന്നുമല്ലല്ലോ നിങ്ങളിപ്പോള്‍ പുലര്‍ത്തുന്നത്?

കാലം മാറിയത് ബ്രാഞ്ചിലെ സഖാക്കളറിയുന്നില്ല. അവരിന്നും 1957 – ല്‍ തന്നെയാണ്. നിങ്ങള്‍ പറയുന്നത് അവരക്ഷരം പ്രതി വിഴുങ്ങും, കൊടിപിടിച്ച് നിങ്ങള്‍ക്കു സിന്താബാദ് വിളിക്കും. അവരിന്നും ആത്മാര്‍ത്ഥതയോടെ തന്നെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മേല്‍ ഘടകത്തിനു നല്‍കും. ലോക്കല്‍ സെക്രട്ടറിയുടെ വാക്കുകള്‍ അവര്‍‌ക്കാപ്തവാക്യമായിരിക്കാം, കഴുതകളെപോലെ രാപകലില്ലാതെ പോസ്റ്ററും ബാനറുമായി നടക്കും. അവരുടെ ചിന്തകളെ മയക്കിക്കിടത്തി, വികാരങ്ങളെ പാര്‍ട്ടിബോധത്താല്‍ കടിഞ്ഞാണിട്ടുബന്ധിച്ച് നിങ്ങളവരെ അടിമകളാക്കി. അവര്‍ക്കു വാക്കുകളില്ല, പൊതുജനത്തിനു മുമ്പില്‍ അവര്‍ ഉത്തരം മുട്ടി വായടച്ചുപിടിച്ച് ഒളിച്ചു നടക്കുന്നു. അവര്‍ക്കിന്നു പൊതുജനപ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല – അതിനുള്ള വില അവര്‍ക്കിന്നാരും കൊടുക്കുന്നുമില്ല. സഖാവേ, ആ തമമുറയുടെ എണ്ണം നാള്‍ക്കുനാള്‍ കുറയുകയാണ്. പുതു തലമുറ നിങ്ങളെ ഒറ്റപ്പെടുത്തും.

ഞങ്ങള്‍ക്കു മുമ്പില്‍ നിങ്ങള്‍ക്കെന്തു ന്യായമാണു പറയാനുള്ളത്? ഞങ്ങളിന്നും സത്യത്തിന്റെ ഭാഗത്താണ്. അഴിമതിയും ഉദ്യോഗസ്ഥവൃന്ദത്തിന്റെ കെടുകാര്യസ്ഥതയും ഇല്ലാത്ത ഭരണം, ജാതിയുടെ പേരില്‍, മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലി അധികാരത്തിനു വേണ്ടി കടിപിടികൂടി നില്‍ക്കുന്ന തെരുവു നായ്‌ക്കളുടെ പിടിയില്‍ നിന്നുള്ള മോചനം, വിവേചനരഹിതമായ വികസനം… അധികമൊന്നും ആവശ്യപ്പെടുന്നില്ല. സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

election / politics / v.s. / കമ്മ്യൂണിസ്റ്റുപാര്‍ട്ടി / സഖാവ് politics / പൊളിറ്റിക്സ് / രാഷ്ട്രീയം /

Comments

 • നല്ല പോസ്റ്റ് 🙂

 • Rejitha says:

  സഖാവ്. വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്. അദ്ദേഹത്തെ ഭരിക്കാന്‍ അനുവദിക്കുക. നിങ്ങള്‍ മാറിനിന്ന് അതു കണ്ടുപഠിക്കുക!

 • Yes.. give a chance to Sakhav V S.. let him to continue his good work…

 • വി. എസ്സിനെ ഞങ്ങള്‍ക്കു വിശ്വാസമാണ്

 • വിഎസ്സിനോടുള്ള അപാരമായ പ്രണയമല്ല താങ്കളെ കൊണ്ട് ഇതെഴുതിച്ചത് എന്ന് മനസിലാക്കാം. ഈ ഭരണത്തെ തള്ളിപ്പറയാനും വയ്യ, എന്നാല്‍ സിപിഐഎം നെ കുറ്റം പറയുകയും വേണം. അതിനു കണ്ടു പിടിച്ച ഒരു സൂത്രമാണ് മുഖ്യന്‍ കൊള്ളാം പാര്‍ട്ടി പോരാ എന്നുള്ള നിലപാട്. സുഹൃത്തേ ഈ സര്‍ക്കാരില്‍ വിഎസ് മാത്രമല്ലായിരുന്നു മന്ത്രി എന്നുകൂടി ഓര്‍ത്താല്‍ നന്ന്

 • Jasmine says:

  ഞാന്‍ ഉറച്ച ഒരു സഖാവ് ആണ്. പക്ഷം എന്നൊന്നും എനിക്കില്ല. പക്ഷെ ഇപ്പോഴത്തെ സാഹചര്യത്തില്‍ VS മത്സരിക്കണം , ജയിച്ചു വീണ്ടും മുഖ്യമന്ത്രി ആവണം. അല്ലാതെ മാറി നിര്‍ത്തിയാല്‍ ജനങ്ങള്‍ മണ്ടന്മാരല്ല എന്നോര്‍ക്കണം. ആകെ കിട്ടുന്ന വോട്ട് സംസ്ഥാന കമ്മിറ്റി യിലെയും ബ്രാഞ്ച് കമ്മിറ്റി യിലെയും അംഗങ്ങളുടെ മാത്രമായിരിക്കും. VS നെ നിര്‍ത്താന്‍ എന്താ ഇത്ര ബുദ്ധിമുട്ട്? ദയനീയമായി തോല്‍ക്കും എന്ന അവസ്ഥയില്‍ നിന്ന് ഈ സാഹചര്യത്തില്‍ എത്തിച്ചത് VS ആണ് എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. VS വീണ്ടും വന്നാല്‍ പലരും അകത്താവും അല്ലെങ്കില്‍ പരിപാടികള്‍ ഒന്നും നടക്കില്ല എന്ന് കരുതി മാറ്റി നിര്‍ത്തിയാല്‍ 30 സീറ്റ്‌ പോലും പാര്‍ട്ടിക്ക് കിട്ടില്ല 100 % ഉറപ്പു.

 • എന്താ പത്രക്കാരാ ഇങ്ങനെ? സി. പി. ഐ. എം – നെ കുറ്റം പറഞ്ഞിട്ടെനിക്കെന്തു കിട്ടാന്‍?

 • Raaj says:

  നല്ല ദീര്‍ഘവീക്ഷണമുള്ള ലേഖനം. എന്നാല്‍ ഈ ഒരു സാഹചര്യത്തില്‍ സഘാവ് വി . എസ് അല്ല ദൈവം തമ്പുരാന്‍ നേരില്‍ ഇറങ്ങി വന്നാലും നമ്മുടെ നാട് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാ ( കുറച്ചു വിഷമതോടെയെങ്കിലും അംഗീകരിച്ചേ പറ്റൂ ) ഇനി വി എസ് വീണ്ടും മുഘ്യന്‍ ആയാല്‍ പോലും മറ്റുള്ളവര്‍ അങ്ങേരെ ഭരിക്കാന്‍ സമ്മതിക്കില്ല . ഇത് വരെ നമ്മള്‍ കണ്ടത് അതാണല്ലോ??? അത് കൊണ്ട് ഏറ്റവും നല്ല ഉപായം ഈ തിരഞ്ഞെടുപ്പ് ധീരമായി ബഹിഷ്ക്കരിക്കുക. വോട്ട് ചെയ്യാന്‍ ബൂത്തില്‍ പോയി വരി നില്‍ക്കുന്ന സമയത്ത് നമ്മുടെ കാര്യങ്ങള്‍ നോക്കിയാല്‍ അത്രയും ലാഭം . ഈ ഒരു ചിന്താഗതി നമ്മുടെ നാട്ടിലെ 50 ശതമാനം ആളുകള്‍ പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ ശരിയായേക്കും നമ്മുടെ രാഷ്ട്രീയ സത്വങ്ങള്‍ .ആരും അവര്‍ക്ക് വേണ്ടി വോട്ട് ചെയ്യാനില്ലാത്ത ഒരു അവസ്ഥ അവരെ ഒരു പുനര്‍ ചിന്തനതിനു പ്രേരിപ്പിചാലോ? ഏതായാലും 6 പതിറ്റാണ്ടിലേറെ നമ്മള്‍ രണ്ടു വിഭാഗത്തിനും മാറി മാറി അവസരം കൊടുത്തില്ലേ എന്നിട്ടും നന്നായോ? ഇല്ലല്ലോ? അപ്പൊ ഈ ഒരു വഴി കൂടി പോയി നോക്കാം എങ്ങാനും നേരെ ആയാലോ?

 • This comment has been removed by the author.

 • വോട്ട് ബഹിഷ്‌കരണം നല്ല കാര്യമാണ്. പക്ഷേ, അത് ശക്തമായിതന്നെ അറിയിക്കേണ്ടവരെ അറിയിക്കാനുള്ള വകുപ്പൊന്നും നമുക്കില്ല. നമ്മൾ വോട്ടു ചെയ്‌തില്ലെങ്കിൽ ആണുങ്ങൾ അതു ചെയ്തിരിക്കും എന്നും അറിയുക 🙂

  ഒരു സീറ്റിലേക്ക് മൂന്നുപേർ മത്സരിക്കുന്നുണ്ടെങ്കിൽ “ഇവർക്ക് മൂന്നുപേർക്കും ഞാൻ വോട്ട് ചെയ്യുന്നില്ല – ഇവരെ എല്ലാവരേയും ബഹിഷ്‌കരിക്കുന്നു.” എന്നു കാര്യകാരണസഹിതം രേഖപ്പെടുത്താനുള്ള ഒരു മാർഗം കൂടി വേണമായിരുന്നു. നമ്മുടെ വോട്ട് അസാധുവാകാതെ അധികാരകേന്ദ്രങ്ങളെ അറിയിക്കാൻ പറ്റുന്ന നല്ല മാധ്യമ‌മായി അതു മാറുമായിരുന്നു. ദാ ഇവിടെ അതിനെ പറ്റി പറഞ്ഞിട്ടുണ്ട്… വോട്ടുചെയ്യുന്നതിനുമുമ്പ്‌ ഒരു നിമിഷം! ഇത് പ്രായോഗികതലത്തിൽ നടപ്പിലൂണ്ടോ എന്നറിയില്ല.

  മൂന്നുപേരിലാർക്കെങ്കിലും നിങ്ങൾ നിർബന്ധമായി വോട്ടുചെയ്യണം എന്നു പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഞാൻ മാർക്സിസ്റ്റോ കോൺഗ്രസ്സോ ബിജെപി-യോ അല്ലെങ്കിൽ എനിക്കു വോട്ടു ചെയ്യേണ്ട എന്നാണോ നിലവിലുള്ള സിസ്റ്റം ചെയ്യുന്നത്?

Leave a Reply

Your email address will not be published. Required fields are marked *