നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ !!?

നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍ !!?

ചെമ്പകപ്പൂമൊട്ടിന്നുള്ളില്‍ വസന്തം വന്നൂ
കനവിലെയിളം‌കൊമ്പില്‍ ചന്ദനക്കിളിയടക്കംചൊല്ലി
പുതുമഞ്ഞുതുള്ളിയില്‍ വാര്‍മഴവില്ലുണര്‍ന്നേ ഹോയ്
ഇന്നു കരളിലഴകിന്‍റെ മധുരമൊഴുകിയ മോഹാലസ്യം
ഒരു സ്നേഹാലസ്യം…

തുടിച്ചുകുളിക്കുമ്പോള്‍ പുല്‍കും നല്ലിളംകാറ്റേ
എനിക്കു തരുമോ നീ കിലുങ്ങും കനകമഞ്ജീരം
കോടിക്കസവുടുത്താടിയുലയുന്ന കളിനിലാവേ – നീ
പവിഴവളയിട്ട് നാണംകുണുങ്ങുമൊരു പെണ്‍കിടാവല്ലേ
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത സ്വപ്നങ്ങള്‍

കല്ലുമാലയുമായ് അണയും തിങ്കള്‍ തട്ടാരേ
പണിഞ്ഞതാര്‍ക്കാണ് മാനത്തെ തങ്കമണിത്താലി
കണ്ണാടം പൊത്തിപ്പൊത്തി കിന്നാരം തേടിപ്പോകും മോഹപ്പൊന്മാനേ
കല്യാണച്ചെക്കന്‍ വന്നു പുന്നാരം ചൊല്ലുമ്പോള്‍ നീയെന്തുചെയ്യും
നിനക്കുമുണ്ടോ എന്നെപ്പോലെ പറയുവാനരുതാത്ത പ്രിയരഹസ്യം

Leave a Reply

Your email address will not be published. Required fields are marked *