തപ്പോ തപ്പോ തപ്പാണി

തപ്പോ തപ്പോ തപ്പാണി

ആരാധ്യയും അദ്വൈതയും കഴിഞ്ഞ ഓണക്കാലത്ത്
വീട്ടിലെത്തിയാൽ ഒരു രസമാണ്, കളിക്കുടുക്കകളായ ആരാധ്യയും അദ്വൈതയും ഓടിയെത്തും. അവർ നഴ്സറിയിൽ നിന്നും പഠിച്ച പാട്ടുകളൊക്കെ പാടിക്കേൾപ്പിക്കും.ചെറുപ്പത്തിൽ വാശിക്കാരിയായിരുന്നു ആരാധ്യ. ഇരട്ടകളിൽ മൂത്തത് അവളാണ്. ഇപ്പോൾ പക്വത വന്ന ചേച്ചിപ്പെണ്ണായിട്ടുള്ള അവളുടെ പെരുമാറ്റം കാണുമ്പോൾ രസമാണ്. രണ്ടാമത്തവൾ അദ്വൈതയ്ക്ക് അല്പം കൊഞ്ചലൊക്കെ കൂടി വന്നിട്ടുണ്ട്. പാവക്കുഞ്ഞിനെ തുണിയിൽ പൊതിഞ്ഞ് താരാട്ടുപാടിയുറക്കാനാണവൾക്ക് പലപ്പോഴും ഇഷ്ടമെന്നു തോന്നിയിട്ടുണ്ട്. എത്രമാത്രം ശ്രദ്ധയോടെയാണവൾ പാവക്കുഞ്ഞിനെ പരിചരിക്കുന്നത്. നിഷ്ക്കളങ്കമായ ബാല്യം കണ്ടിരിക്കാൻ ഒരു രസംതന്നെയാണ്. വീട്ടിൽ പോകുമ്പോൾ അവർ ഇല്ലെങ്കിൽ പിന്നെ ഒരു രസവും ഉണ്ടാവില്ല.

പഠിച്ചെടുത്ത പാട്ടുകളൊക്കെ മടിയിൽ കേറീയിരുന്നു പല ആവർത്തി പാടിത്തരും. എന്നാൽ ഞാനൊരു പാട്ട് പഠിപ്പിക്കാൻ ശ്രമിച്ചിട്ട് അതു നടന്നതുമില്ല. നഴ്സറിയിൽ ഇവരെ പരിചരിക്കുന്ന ടീച്ചർമാരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇതുപോലെ ഒത്തിരിപ്പേരുണ്ട് അവിടെ. ഈ കുസൃതികളെയൊക്കെ ശ്രദ്ധാപൂർവം പരിചരിക്കുകയും പാട്ടുകളും കഥകളും പഠിപ്പിച്ചെടുക്കുകയും ചെയ്യുക എന്നത് നല്ല ശ്രമകരമായ പണിതന്നെയാണ്.

എന്തായാലും ഇവർ രണ്ടുപേരും കൂടി ചേർന്ന് പാടിയ ഒരു പാട്ട് ഇവിടെ ഷെയർ ചെയ്യുന്നു:
തപ്പോ തപ്പോ തപ്പാണി

തപ്പോ തപ്പോ തപ്പാണി
തപ്പു കിലുക്കി താളം കിലുക്കി
തപ്പാണി കുട്ടി തളർന്നു വരുമ്പോൾ
അപ്പം ചുടാനൊരു അമ്മയുമുണ്ട്
നുള്ളിത്തരാനൊരു അച്ഛനുമുണ്ട്
തട്ടിപ്പറിക്കാനൊരു ഏട്ടനുമുണ്ട്
ഇത്തിരിക്കുഞ്ഞിനെ വാരിയെടുത്ത്
ഉമ്മ വെയ്ക്കാനൊരു പെങ്ങളുമുണ്ട്
[soundcloud url=”http://api.soundcloud.com/tracks/78243792″ params=”” color=”c9e235″ show_artwork=true width=”100%” height=”80″ iframe=”true” /]

മറ്റൊരു പാട്ട് മേളക്കാർ, ഇതു പാടിയത് ആരാധ്യ
ആരതാ പോകുന്നു
മേളക്കാരണല്ലോ…
അമ്പലത്തിൽ കൊട്ടുവാൻ
ഇമ്പമോടെ പോകുന്നു…

ചെന്നെത്തി ചെന്നെത്തി…
പിന്നെയെന്തവർ ചെയ്യുന്നു…
അരയിൽ മുണ്ടു മുറുക്കുന്നു
ചെണ്ടക്കോലു വലിക്കുന്നു…
താളത്തിൽ മേളത്തിൽ
മെല്ലെ മെല്ലെ കൊട്ടുന്നു…
ഝില്ലം ഝിൽ… ഝില്ലം ഝിൽ
തക്കിട തരികിട ഝില്ലം ഝിൽ

അഞ്ചാളാ കൂട്ടത്തിൽ
കണ്ടില്ലേ കുഴലൂതുന്നു
പെപ്പപ്പേ പെപ്പപ്പേ
പെപ്പര പെപ്പര പെപ്പപ്പേ
അഞ്ചാളാ കൂട്ടത്തിൽ
ഝിഞ്ചില്ലം മുട്ടുന്നു
ഝിഞ്ചില്ലം ഝിഞ്ചില്ലം
ഝിം ഝിം ഝിം ഝിം ഝിഞ്ചില്ലം
[soundcloud url=”http://api.soundcloud.com/tracks/78601194″ params=”” width=” 100%” height=”80″ iframe=”true” /]

2 thoughts on “തപ്പോ തപ്പോ തപ്പാണി

  1. മലയാളം വിഡിയോയില്‍ ഏറ്റവും ഹിറ്റ് നേടിയ വീഡിയോ “തപ്പൊ തപ്പോ തപ്പാണി”യാണ്.
    (50 ലക്ഷത്തില്‍പ്പരം).“മിടുമിടുക്കന്‍“ എന്ന കുട്ടികളുടെ സിഡിയിലെ ഗാനമാണ്.
    വീഡിയോ ഇവിടെ കാണാം.

  2. തപ്പോ തപ്പോ തപ്പാണി (2)
    തപ്പുകിലുകിലും താളം കിലുകിലും (2)
    തപ്പണി കൊട്ടി വലഞ്ഞുവരുമ്പോൾ…. എന്നാണ് ഞാൻ കേട്ടിട്ടുള്ളത്, mp3 ഷെയർ ചെയ്യാം 🙂

Leave a Reply

Your email address will not be published. Required fields are marked *