ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നം!!

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നം!!

ഇടുക്കിയിലെ KSRTC സർവീസുകൾ വെട്ടിക്കുറയ്‌ക്കാൻ പോകുന്നു. ഇപ്പോൾ തന്നെ മറ്റു സ്ഥലങ്ങളിലെ ചാർജുകളേക്കാൾ 25% അധിക ടിക്കറ്റ് ചാർജ് ഇടുക്കിക്കാർ മലയോരമേഖലകളിലേക്കു കൊടുത്തു വരുന്നുണ്ടത്രേ.. ആദിവാസി മേഖലകളിലേക്കുള്ള സർവീസുകളാണ് നിർത്താൻ പോകുന്നത്. ഡീസൽ വില വർദ്ധനവ് കെ. എസ്. ആർ. ടി. സി. -യെ വൻ നഷ്ടത്തിലാക്കിയിരിക്കുന്നുവത്രേ…

ടിക്കറ്റ് ചാർജ് ഇരട്ടിയാക്കിയാൽ തീരുന്ന പ്രശ്നമല്ലേയുള്ളൂ ഇത്. പാവപ്പെട്ടവന്റെ കഴുത്തിലാണല്ലോ ഏതൊരു ഗവണ്മെന്റും ആദ്യം കേറി പിടിക്കുന്നത്. മധ്യവർഗം വല്ലാതെ പ്രതികരിച്ചു എന്നു വരും. ഇതാവുമ്പോൾ ആ പേടിവേണ്ട!!

ഇനി എന്തൊക്കെ സഹിക്കണം ഈ ജനങ്ങൾ!! ലക്ഷക്കണക്കിന് ജനങ്ങളുടെ സാമ്പത്തിക ഭദ്രതയാണ് കോൺഗ്രസ് നേതൃത്വം പാടേ തകർത്തുകളഞ്ഞത്. സോഷ്യൽ റീഫോർമേഷനുവേണ്ടി പണം കണ്ടെത്താനും സുസ്ഥിരവികസനമെന്ന മന്മോഹൻ സിംങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് എത്താനും വേണ്ടിയാണത്രേ വിലക്കയറ്റം!! ഇന്നും നാളെയും ദുഃസഹമാക്കിക്കൊണ്ടുള്ള എന്തു വികസനമായിരിക്കും മന്മോഹൻ സിംങ് സ്വപ്നം കാണുന്നത് എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

വാഷിങ്‌ടൺ പോസ്റ്റ് മന്മോഹൻസിംങിനെ ഈയിടെ കാര്യപ്രാപ്തിയില്ലാത്ത പ്രധാനമന്ത്രി എന്ന രീതിയിൽ വല്ലാതെ കുറ്റപ്പെടുത്തിയിരുന്നു. തന്റെ കാര്യപ്രാപ്തി അവർക്കുവേണ്ടി തെളിയിക്കാനല്ലേ ഇത്തരത്തിലുള്ള സാമ്പത്തിക പരിഷ്‌കരണങ്ങൾ എന്നു ന്യായമായും സംശയിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *