ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!

ജിമെയിൽ ഫിൽട്ടർ – ഒരു മുൻകരുതൽ കൂടി!

Gmail Filterനമ്മുടെ പ്രധാന മെയിൽ ഐഡി വെച്ച് മറ്റു പല സൈറ്റുകളിലും രജിസ്റ്റർ ചെയ്യേണ്ടി വരാറുണ്ടല്ലോ… പലപ്പോഴും അത്തരം രജിസ്‌ട്രേഷൻസ് പണി തരാറുമുണ്ട്, ഉദാഹരനത്തിന് ജോബ്‌ സൈറ്റുകൾ, ഗൈമിങ് സൈറ്റുകൾ, പുറത്തു പറയാൻ കൊള്ളാത്ത ചില സൈറ്റുകൾ തുടങ്ങിയവ…

അതുപോലെ ആവശ്യമുള്ള ചില സൈറ്റുകളിലും നമുക്കിതുപോലെ രജിസ്റ്റർ ചെയ്യേണ്ടി വരും, ഉദാഹരണത്തിന് ടിക്കറ്റ് റിസർവേഷൻ (ട്രൈൻ, ബസ്സ്, സിനിമാ ), ബാങ്ക്, ഫെയ്സ്‌ബുക്ക് പോലുള്ള സോഷ്യൽ നെറ്റ്‌വർക്കുകൾ  മുതലായവ…

ഇങ്ങനെ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ പലപ്പോഴും അത്തരം സൈറ്റുകളിൽ നിന്നും നോൺസ്റ്റോപ്പായി പരസ്യങ്ങൾ മെയിലായി കിട്ടിക്കൊണ്ടിരിക്കും. നമ്മുടെ മെയിൽ ബോക്സ് ഒരു ദിവസം തുടന്നു നോക്കിയില്ലെങ്കിൽ അവ നിറഞ്ഞുകവിഞ്ഞിരിക്ക്ഉന്നതു കാണാം. ജീമെയിലിൽ ഇത്തരം മെയിലുകളെ ഫിൽട്ടർ ചെയ്തു മാറ്റി നിർത്താനോ ഡിലീറ്റ് ചെയ്യാനോ ഒക്കെ എളുപ്പവഴികൾ ഉണ്ട്. ഇത്തരം ഫിൽട്ടറുകൾ എളുപ്പത്തിൽ ഉപയോഗിക്കാനും വളരെ റീഡബിൾ ആയി തന്നെ ഇത്തരം മെയിലുകളെ ക്രമീകരിക്കാനും ഞാൻ ഉപയോഗിച്ചിരിക്കുന്ന ഒരു വഴി താഴെ കൊടുത്തിരിക്കുന്നു:

ഒരു സൈറ്റിൽ രജിസ്റ്റർ ചെയ്യുമ്പോൾ തന്നെ അത് ഏതു തരത്തിലുള്ള സൈറ്റാണെന്നു മനസ്സിലാക്കുക, ഇവിടെ കുട്ടികൾക്കുവേണ്ടിയുള്ള ഫ്ലാഷ് ഗൈംസ് ഡൗൺലോഡ് ചെയ്യുന്ന ഒരു സൈറ്റിൽ ഇന്ന് ഞാൻ രജിസ്റ്റർ ചെയ്‌ത രീതി വെച്ചുതന്നെ ഇതു വിശദീകരിക്കാം. ഇത്തരം സൈറ്റുകൾ നമ്മുടെ ഇ‌മെയിൽ ഐഡികൾ വശത്താക്കാൻ വേണ്ടി അതിൽ നിർബന്ധമായും രജിസ്റ്റർ ചെയ്താൽ മാത്രമേ ഡൗൺലോഡ് ലിങ്ക് തരികയുള്ളു. ഒന്നുകിൽ ഇമെയിൽ ഐഡി കിട്ടിയ ഉടനേ ലിങ്ക് കിട്ടും, അല്ലെങ്കിൽ ആ ലിങ്ക് മെയിലിലേക്ക് അയച്ചു തരും – ഇതാണു പതിവ്.

എന്റെ മെയിലൈഡി രാജേഷ്ഒടയഞ്ചാൽ@gmail.com എന്നതാണ്, ഇവിടെ രജിസ്റ്റർ ചെയ്യുമ്പോൾ മെയിൽ ഐഡി ചോദിച്ച സ്ഥലത്ത് ഞാൻ കൊടുത്തത് rajeshodayanchal+delete@gmail.com എന്നാണ്. +delete എന്നത് ഒരു കീവേർഡാണ്. rajeshodayanchal+delete@gmail.com എന്ന മെയിൽ ഐഡിയിലേക്കു വരുന്ന മെയിലിനെ എന്തു ചെയ്യണം എന്ന് എന്റെ ജിമെയിലിന്റെ ഫിൽട്ടറിൽ ഞാൻ പറഞ്ഞു വെച്ചിട്ടുണ്ട്. അവ ഇൻബോക്സിൽ വരാതെ ഒരു താൽക്കാലിക ലേബലിൽ പോയി നിൽക്കും, വെറുതേ ഇരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മാസത്തിൽ ഒരിക്കൽ ആ ലേബലിൽ ഉള്ള മെയിൽസ് ഒക്കെ ഡിലീറ്റ് ചെയ്തു കളയും. താഴത്തെ ചിത്രം കൂടി നോക്കുക: ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ വലുതാവും. അവിടെ To – വിലെ മെയിൽ ഐഡി നോക്കുക:

ഈ രീതിയിൽ
rajeshodayanchal+tickets@gmail.com,
rajeshodayanchal+banks@gmail.com,
rajeshodayanchal+social@gmail.com,
എന്നിങ്ങനെ പലതായി എന്റെ മെയിൽ ഐഡി ഞാൻ മാറ്റിയാണു  കൊടുത്തിട്ടുള്ളത്. പിന്നീട് അതിൽ പറഞ്ഞിരിക്കുന്ന  tickets, banks, social, delete എന്നിങ്ങനെയുള്ള കീവേർഡ്സ് വെച്ച് ഇവയെ വേണ്ട വിധം ക്രമീകരിക്കുന്നു. ഇങ്ങനെ ഒരു + സിമ്പലിനു ശേഷം ഒരു കീവേർഡ് കൊടുക്കുന്നതുകൊണ്ട് നിങ്ങൾക്കു വരുന്ന മെയിലുകൾ വഴി തെറ്റിപ്പോവുകയൊന്നും ഇല്ല. ( എന്തുകൊണ്ട് വഴി തെറ്റില്ല എന്നത് ജിമെയിലിനോട് തന്നെ ചോദിക്കേണ്ടി വരും!!)

ജിമെയിൽ ഫിൽട്ടറിനെ കുറിച്ച് (ലേബലിനെ കുറിച്ചും) മിനിമം അറിവ് ഇതിന് ആവശ്യമാണ്. ട്രൈചെയ്തു നോക്കുക/

Leave a Reply

Your email address will not be published. Required fields are marked *