ഗംഗേ! മഹാമംഗളേ!!

ഗംഗേ! മഹാമംഗളേ!!

ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ…
കനിവോടു കൈക്കൊള്ളണേ… എന്നാത്മമന്ത്രാരതി…
നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോ
പുനർജന്മസൂര്യോദയം… സൂര്യോദയം

കൈലാസമന്ദാകിനീ…. കൈവല്യസന്ദായിനീ…
ഇനിയൊന്നു കേൾക്കില്ലയോ…പ്രാണന്റെ വനരോദനം..
അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ…. സാഫല്യമേ…
ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….

ശ്രീരുദ്രതീർഥാത്മികേ… നിന്നഴകളിൽ ചേർക്കുകെൻ പൈതൃകം…
വാരാണസീപുണ്യമേ… കൈയേൽക്കുകീ ജന്മമാം മൺകുടം…
നീ ദേവഭൂമിയുടെ സീമന്തരേഖ..
മാതൃത്വമണിയുന്ന മാംഗല്യസൂത്രം
നീ ദേവഭൂമിയുടെ സീമന്തരേഖ..
മാതൃത്വമണിയുന്ന മാംഗല്യസൂത്രം
എങ്ങു നീ മറയുന്നു നീഹാരഗംഗേ
എന്തു നീ തേടുന്നു വാത്സല്യ ഗംഗേ…
എങ്ങു നീ മറയുന്നു നീഹാരഗംഗേ
എന്തു നീ തേടുന്നു വാത്സല്യഗംഗേ…
ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….

ഭാഗീരഥീതീരമേ… കേഴുന്ന രാധാമുഖം നിൻ മുഖം
ഒഴുകുന്ന കാരുണ്യമേ… ജീവന്റെ സീതായനം നിൻ മനം
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമസാക്ഷി
ആദിത്യബിംബമിന്നഗ്നിസാക്ഷി
കാലാതിവർത്തിയാം കർമസാക്ഷി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി
നീയെന്നുമമ്മേ മഹാസ്നേഹഗാത്രി
നീ മാത്രമമ്മേ മഹോദാരധാത്രി

ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….
കനിവോടു കൈക്കൊള്ളണേ… എന്നാത്മമന്ത്രാരതി…
നിന്നലിവിൽ മുങ്ങുമ്പോൾ ആത്മാവിലേതോ
പുനർജന്മസൂര്യോദയം… സൂര്യോദയം

കൈലാസമന്ദാകിനീ…. കൈവല്യസന്ദായിനീ…
ഇനിയൊന്നു കേൾക്കില്ലയോ…പ്രാണന്റെ വനരോദനം..
അമരശിവമൗലിയിൽ കാലഹിമബിന്ദുവായ് പൊഴിയുന്ന സാഫല്യമേ…. സാഫല്യമേ…
ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….
ഗംഗേ! മഹാമംഗളേ… അമ്മേ! ജഗത്കാരിണീ….

Leave a Reply

Your email address will not be published. Required fields are marked *