കർഷക ആത്മഹത്യകൾ വീണ്ടും…

കർഷക ആത്മഹത്യകൾ വീണ്ടും…

ഒരാഴ്ചയ്ക്കിടെ വയനാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് വര്‍ഗീസ്.

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. തൃക്കൈപ്പറ്റ പുഴിമുക്ക് പുല്‍പ്പറമ്പില്‍ വര്‍ഗ്ഗീസ്(രാജു-48) ആണ് കൃഷിനാശമുണ്ടായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ഭൂമിപാട്ടത്തിനെടുത്ത് കൃഷി നടത്തിവരുകയായിരുന്നു. കുടകില്‍ ഇഞ്ചികൃഷിയും നാട്ടില്‍ വാഴകൃഷിയുമാണ് ചെയ്തിരുന്നത്. മൂന്നുലക്ഷത്തോളം രൂപയുടെ കടബാധ്യത വര്‍ഗീസിനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച അര്‍ധരാത്രി 12 മണിയോടെ വിഷം അകത്തുചെന്ന് അവശനിലയിലായ വര്‍ഗ്ഗീസിനെ കല്‍പറ്റയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച രാവിലെയോടെ മരിച്ചു.

യു.ഡി.എഫിന്റെ കാലം കർഷകർക്ക് കലികാലമോ!
പിഴവുകൾ പറ്റുന്നത് എവിടെയാവും?
ലോൺ, ബാങ്ക്, ഗവൺമെന്റ് ഇവയിൽ വരുന്ന മാറ്റങ്ങളിലെ പ്രതിഫലനം പഠിക്കേണ്ടിയിരിക്കുന്നു…

മാതൃഭൂമി വാർത്തയിലേക്ക്…

Leave a Reply

Your email address will not be published. Required fields are marked *