ആരാണീ നിർമ്മൽ മാധവൻ?

ആരാണീ നിർമ്മൽ മാധവൻ?

ശരിക്കും ആരാണീ നിർമ്മൽ മാധവൻ? സർക്കാർ കോളേജിൽ മെറിറ്റടിസ്ഥാനത്തിൽ സീറ്റ് കിട്ടാൻ യോഗ്യതയില്ലാത്ത ഒരു കുട്ടിയെ അവിടെ തള്ളിക്കേറ്റാനും, എന്നിട്ട് അതിന്റെ ഉത്തരവാദിത്തം മുഴുവൻ മുഖ്യമന്ത്രി ഉമ്മൻ‌ ചാണ്ടി ഏറ്റെടുക്കാനും മാത്രം (നിര്‍മ്മലിന്റെ പ്രവേശനം: ഉത്തരവാദിത്വം തനിക്കെന്ന് മുഖ്യമന്ത്രി- മാതൃഭൂമി വാർത്ത) ഈ പയ്യൻസ് ആരാണ്? നിയമവിരുദ്ധമായി ഒരു വിദ്യാര്‍ത്ഥിയെ ഗവണ്മെന്റ് കോളേജിൽ പ്രവേശിപ്പിക്കനുള്ള ഒത്താശ ചെയ്തുകൊടുത്തതിന് താന്‍ തന്നെയാണ് ഉത്തരവാദിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തൽ തന്നെ ഞെട്ടൽ ഉണ്ടാക്കുന്നു.

മെറിറ്റില്ലെങ്കിൽ ഏതെങ്കിലും സ്വാശ്രയകോളേജിൽ പഠിക്കാൻ മാത്രം പണമില്ലാത്ത കുട്ടിയോടുള്ള സർക്കാറിന്റെ കാരുണ്യകടാക്ഷം മാത്രമാണോ ഇതിനുപിന്നിലുള്ളത്? അങ്ങനെയാണെങ്കിൽ ഗവന്മെന്റ് കുറേ മെനക്കെടേണ്ടി വരുമല്ലോ!!

എന്തായാലും എസ്. എഫ്. ഐക്കാർ ഉറഞ്ഞാടുകയാണ്.  മാധ്യമങ്ങൾക്കും നല്ല കോളായിരിക്കുന്നു.(എസ്.എഫ്.ഐ മാര്‍ച്ചില്‍ കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം – മാതൃഭൂമി വാർത്ത) പിള്ളയുടെ ജയിൽ സുഖവാസമടക്കം പലതും ഈ മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോകുമെന്നും തോന്നുന്നു.

മാര്‍ച്ച് ഇന്നും അക്രമാസക്തം: ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകം, ഗ്രനേഡ്‌  – മാതൃഭൂമി വാർത്ത

NB: വെടി വെച്ച നോർത്ത് അസിസ്റ്റന്റ് കമ്മീഷ്ണർ രാധാകൃഷ്ണപ്പിള്ളയും ഒരു പുലിയാണ്… ആറു വര്‍ഷം മുന്‍പ് മാങ്കാവ് കച്ചേരിക്കുന്നില്‍ ഇറങ്ങിയ പുലിയെ വെടിവച്ചു കൊന്നും രാധാകൃഷ്ണപിള്ള വാര്‍ത്ത സൃഷ്ടിച്ചിരുന്നു. മനോരമ വാർത്ത.

Leave a Reply

Your email address will not be published. Required fields are marked *