ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!

ആനന്ദലബ്‌ധിക്കിനിയെന്തു വേണം!!

ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി… അഞ്ചു നായികമാർ, ഒരു നായകൻ, എട്ടു പാട്ടുകൾ, ഏഴ് സ്റ്റണ്ട് സീനുകൾ…

ഫൈസലിന്റെ ബസ്സിലേക്ക്
യുട്യൂബിലൂടെ ‘പ്രശസ്തനായ’ സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന കൃഷ്ണനും രാധയും ദീപാവലിക്ക് പ്രേക്ഷകര്‍ക്കു മുന്നിലെത്തും. സംവിധാനത്തിനു പുറകെ കഥ, തിരക്കഥ, ഗാനരചന, എഡിറ്റിങ് എന്നിവയും സന്തോഷിന്റെ വകയാണ്. കൂടാതെ ചിത്രത്തിലെ നായകനും മറ്റാരുമമല്ല.

വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ട രണ്ടു പേരുടെ പ്രണയവും വിവാഹവും അതിനുശേഷമുള്ള അവരുടെ ജീവിതവുമാണ് സംഗീതത്തിന് പ്രാധാന്യം നല്‍കികൊണ്ട് സംവിധായകന്‍ പറയാന്‍ ശ്രമിക്കുന്നത്.

ചിത്രത്തിലെ പാട്ടുകള്‍ പാടുന്നത് ചിത്ര, എംജി ശ്രീകുമാര്‍, വിധു പ്രതാപ്,സന്തോഷ് പണ്ഡിറ്റ്, മാസ്റ്റര്‍ നവജ്യോതി പണ്ഡിറ്റ്, ഭവ്യ, നിമ്മി എന്നിവരാണ്. ‘അഞ്ചു നായികമാര്‍, ഒരു നായകന്‍, എട്ടു പാട്ടുകള്‍, ഏഴ് സ്റ്റണ്ട് സീനുകള്‍’ തുടങ്ങി പരസ്യവാക്യങ്ങളിലൂടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പരക്കുന്ന ഈ സിനിമ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ അവകാശവാദം.

കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും സിനിമയുടെ വിവിധ ഭാഗങ്ങള്‍ ഇതിനകം യു ട്യൂബിലൂടെ പുറത്തുവന്നു കഴിഞ്ഞു. നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് സന്തോഷ്പണ്ഡിറ്റ് ഏഷ്യാനെറ്റ് പോലുള്ള ചാനലുകളില്‍ അഭിമുഖം നല്‍കുന്നത്ര ‘ഉയരത്തിലെത്തി’യെന്നതാണ് രസകരമായ കാര്യം.

നിലവാരത്തകര്‍ച്ച കൊണ്ടും സംവിധായകന്റെ ‘തൊലിക്കട്ടി’ കൊണ്ടും മോശം നൃത്തരംഗങ്ങള്‍ കൊണ്ടും ഓണ്‍ലൈനില്‍ ‘സൂപ്പര്‍ഹിറ്റായ’ സിനിമ ഓഫ്‌ലൈനില്‍ എങ്ങനെയിരിക്കുമെന്ന് കാത്തിരുന്നു കാണാം. ചിത്രയെയും എംജി ശ്രീകുമാറിനെയും വിധുപ്രതാപിനെയും പോലുള്ളവര്‍ ആല്‍ബങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് പാട്ടിനെ സ്‌നേഹിക്കുന്ന ആര്‍ക്കും പറയാതിരിക്കാനാവില്ല.

Leave a Reply

Your email address will not be published. Required fields are marked *