അങ്ങനെ അതും താഴേക്ക്!!

അങ്ങനെ അതും താഴേക്ക്!!

നാസയുടെ 20 കൊല്ലം പഴക്കമുള്ള കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് ഇന്നു ഭൂമിയിലേക്ക് പതിക്കുന്നു. തലകുത്തിവീഴുന്നത് അമേരിക്കയിൽ തന്നെ ആണത്രേ. ഇതിനുമുമ്പ്, അമേരിക്കയുടെ സ്‌കൈലാബ് 1979- – ലും റഷ്യയുടെ മിര്‍ 2001–ലും ഭൂമിയില്‍ തകര്‍ന്നുവീണിരുന്നു. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിൽ ആണ് പണ്ട് സ്കൈലാബിന്റെ അവശിഷ്ടങ്ങൾ പതിച്ചത്.  മിര്‍-നെ കൊണ്ടുപോയി പസഫിക് സമുദ്രത്തിലും തള്ളിയിട്ടു.


സ്കൈലാബ് ഭൂമിയിലേക്ക് പതിക്കുന്ന സമയത്ത് ഇന്നത്തെ പോലെ വാർത്താമാധ്യമങ്ങൾ കേരളത്തിൽ വ്യാപകമായിരുന്നില്ല. ആകാശവാണി റേഡിയോയിലൂടെ ഉള്ള പ്രക്ഷേപണം തന്നെയായിരുന്നു പ്രധാനം. സ്കൈലാബ് വീഴുന്ന സ്ഥലത്തേക്കുറിച്ചും അന്ന് വ്യക്തമായ ധാരന ഉണ്ടായിരുന്നില്ല.


കേരളത്തിലെ ഗ്രാമങ്ങളിൽ പലയിടങ്ങളിലും വൻ ആഘോഷങ്ങൾ അന്നു നടന്നിരുന്നുവത്രേ! ആടിനെയും പശുവിനേയും കോഴിയേയും ഒക്കെ കൊന്ന് കറിവെച്ചും വെള്ളമടിക്കുന്നവർ മൂക്കറ്റം വെള്ളമടിച്ചും എല്ലാവർരും മരണം വരിക്കാൻ തയ്യാറായിരുന്നുവത്രേ!! സ്കൈലാബ് എവിടെ നിപതിക്കുമെന്നതിനെ കുറിച്ചുള്ള അവ്യക്തത എല്ലാവരിലും ഭീതിയുണ്ടാക്കിയിരുന്നു.


സ്കൈലാബ്
സൗരയൂഥത്തിലെ ഗുരുത്വകർഷണവ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുക എന്നതായിരുന്നു പ്രഥമോദേശ്യത്തോടെ ഭൂപരിക്രമണപഥത്തിലേക്ക് അയച്ച ആദ്യ അമേരിക്കൻ സ്പേസ് സ്റ്റേഷൻ ആണ് സ്കൈലാബ്. 75-ടൺ ഭാരമുള്ള ഈ സ്പേസ് സ്റ്റേഷൻ 1973 മുതൽ 1979 വരെ പ്രവർത്തനസജ്ജമായിരുന്നു.1973-ലും 74-ലും ആയി ബഹിരാകാശസഞ്ചാരികൾ ഇതു സന്ദർശിച്ചിട്ടുണ്ട്. മൈക്രോഗ്രാവിറ്റിയേക്കുറിച്ച് പഠിക്കുന്ന ഒരു പരീക്ഷണശാലയും സോളാർ ഒബ്സർവേറ്ററിയും ഇതിൽ ഉണ്ടായിരുന്നു. എന്നാൽ താത്പര്യക്കുറവുംകൊണ്ട് ഇതിനെ വേണ്ടപോലെ സംരക്ഷിക്കുവാൻ കഴിഞ്ഞില്ല. 1979-ൽ ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച സ്കൈലാബ് കത്തിത്തകർന്നു.

മിർ 
തേർഡ് ജനറേഷൻ സ്പേസ്‌ സ്റ്റേഷൻ പരമ്പരയിലെ ആദ്യത്തെ ഉപഗ്രഹമായിരുന്നു മിർ. 1986 മുതൽ 2001 വരെയായിരുന്നു ഇതിന്റെ പ്രവർത്തനകാലയളവ്. സോവ്യറ്റ് യൂണിയൻ ഉണ്ടായിരുന്ന കാലത്ത് തുടങ്ങിയ ഈ സ്പേസ് സ്റ്റേഷന്റെ ചുമതല പിന്നീട് റഷ്യയ്‌ക്കായിരുന്നു.  ഭൂമിയെ പ്രദക്ഷിണം ചെയ്യുന്ന കൃത്രിമോപഗ്രഹങ്ങളിൽ ഏറ്റവും വലിയതായിരുന്നു മിർ. 

4 thoughts on “അങ്ങനെ അതും താഴേക്ക്!!

  1. വീണ സാധനത്തിന്റെ പൊടിപോലും കണ്ടുപിടിക്കാനാവാതെ നാസ വെള്ളം കുടിക്കുന്നു:
    http://www.mathrubhumi.com/story.php?id=217360
    എന്നാലും അപകടമൊന്നും ആർക്കും ഉണ്ടായിട്ടില്ലാത്രേ!!
    ജോതിഷികൾ നാസയിലും ഉണ്ടെന്നു തോന്നുന്നു!!!

Leave a Reply

Your email address will not be published. Required fields are marked *